പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഇറിഡിയം നൽകാം എന്ന് വാഗ്ദാനം നൽകി തട്ടിപ്പ്|പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒരു പോറ്റി വഞ്ചിച്ചെന്നാണ് പരാതിയിൽ പറയുന്നത്…കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് തട്ടിപ്പിന് നേതൃത്വം നൽകിയ ആൻ്റണി എന്നയാൾ ഇപ്പോഴും ഒളിവിലാണ്.
പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ പേരിലും തട്ടിപ്പ് നടന്നെന്ന് പരാതി. ക്ഷേത്രത്തിന് ഇറിഡിയം നൽകാം എന്ന് പറഞ്ഞ് ലക്ഷങ്ങൾ കൈപ്പറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. മണ്ണന്തല സ്വദേശി വിജേഷ് കുമാറാണ് പരാതി നൽകിയത്.18 /12 /2025ന് ഇറിഡിയത്തിനായി 25 ലക്ഷം രൂപയാണ് കൈമാറിയത്. ക്ഷേത്രത്തിലെ പടിഞ്ഞാറേ നടയിൽ നിന്ന് പോറ്റിക്ക് 15 ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ വ്യാജ ഇറിഡിയം ആണ് കൈമാറിയതെന്നും പരാതിക്കാരൻ പറയുന്നു. തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനുമുമ്ബ് ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ കോടികൾ തട്ടിയ കേസിൽ ഡിവൈഎസ്‌പിയെയും കന്യാസ്ത്രീമാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് തട്ടിപ്പിന് നേതൃത്വം നൽകിയ ആൻ്റണി എന്നയാൾ ഇപ്പോഴും ഒളിവിലാണ്.
തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ച മറ്റൊരു ഇറിഡിയം തട്ടിപ്പ് സംഘത്തെയും കഴിഞ്ഞ ആഴ്ച പൊലീസ് പിടികൂടിയിരുന്നു.
Payments Bank