കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

മുണ്ടക്കയം കോരുത്തോട് ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ച ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം; മടുക്ക സ്വദേശി എബി തോമസ് (29) ആണ് മരിച്ചത്

0
7dea129f-3dba-4ba8-b88f-98afc60d5c81

മുണ്ടക്കയം – കോരുത്തോട് റോഡിൽ മടുക്ക പാറമടയ്ക്ക് സമീപം തിങ്കളാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മടുക്ക വയലാകൊമ്പിൽ തോമസിന്റെ മകൻ എബി തോമസ് (29) ആണ് മരിച്ചത്.

ഇന്നലെ രാത്രി 10:30-ഓടെയായിരുന്നു അപകടം. പമ്പയിൽ നിന്നും ദർശനം കഴിഞ്ഞ് മടങ്ങിയ തമിഴ്‌നാട് രാജപാളയം സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും (TN 09 B2 2939), മുണ്ടക്കയത്തുനിന്നും കോരുത്തോട് ഭാഗത്തേക്ക് പോവുകയായിരുന്ന എബിയുടെ ബൈക്കും (KL 03V 8775) തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഉടനെ എബിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്ന നിലയിലാണ്. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed