കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

എരുമേലി മുണ്ടക്കയം റോഡിൽ തീർത്ഥാടകർ സഞ്ചരിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

0
81fd8016-3dac-4f2a-b476-3fa489356685

എരുമേലി :എരുമേലി മുണ്ടക്കയം റോഡിൽ തീർത്ഥാടകർ സഞ്ചരിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം അപകടത്തിൽ തുമരംപാറ സ്വദേശി ബാബു ആണ് മരണപ്പെട്ടത് . എരുമേലി പഴയ ഗ്യാസ്ഗോഡൗണിന് സമീപമായിരുന്നു അപകടം.ബൈക്കിനെ ഓവർടേക്ക് ചെയ്തുവന്ന തമിഴ്‌നാട് സ്വദേശികളായ അയ്യപ്പ തീർത്ഥാടകർ സഞ്ചരിച്ച കാറാണ് അപകടമുണ്ടാക്കിയത് .ബാബു ഇടിയുടെ ആഘാതത്തിൽ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടതായാണ് അറിയുന്നത് .മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം . എരുമേലി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You may have missed