കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

മുണ്ടക്കയം സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർ ഫെഡിന്റെയും നേതൃത്വത്തിൽ നടത്തുന്ന ഓണം വിപണിയുടെ ഉൽഘാടനം

0
d110733d-5dfe-497e-954b-b811a78d56c4

ഓണം വിപണി ഉൽഘാടനം :- മുണ്ടക്കയം സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർ ഫെഡിന്റെയും നേതൃത്വത്തിൽ നടത്തുന്ന ഓണം വിപണിയുടെ ഉൽഘാടനം ബാങ്ക് പ്രസിഡന്റ്‌ റോയ് കപ്പലുമാക്കൽ നിർവഹിച്ചു. സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ്‌ അൻസാരി മഠത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭരണ സമിതി അംഗങ്ങളായ ബെന്നി ചേറ്റുകുഴി, T C സെയ്ത് മുഹമ്മദ്‌, ഡോ. N S ഷാജി, അബ്ദു ആലസംപാട്ടിൽ, റെജി വാര്യമറ്റം, രഞ്ജിത്ത് ഹരിദാസ്, നെബിൻ കാരക്കാട്ട്,ആൻസി അഗസ്റ്റിൻ, ബിന്ദു ജോബിൻ, സാറാമ്മ സുധിർ ഡേ, സിനി C S, സീനിയ R, സെക്രട്ടറി മിനു ബേബി, അസിസ്റ്റന്റ് സെക്രട്ടറി ഷിബി C കുര്യൻ തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തുകളിലെ കാർഷിക വികസന സമിതികളാൽ തെരെഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെ ആദരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed