കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

കാഞ്ഞിരപ്പള്ളിയുടെ സ്വപ്ന പദ്ധതിയായ കാഞ്ഞിരപ്പള്ളി ബൈപാസ്സ് യാഥാർഥ്യമാക്കാത്തതിൽ പ്രധിഷേധിച്ച് ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി എം ൽ എ എൻ ജയരാജ് ന്റെ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച്‌

b3ca4599-035e-43c0-8656-fe9b81eeecbf.jpg

കാഞ്ഞിരപ്പള്ളിയുടെ സ്വപ്ന പദ്ധതിയായ കാഞ്ഞിരപ്പള്ളി ബൈപാസ്സ് യാഥാർഥ്യമാക്കാത്തതിൽ പ്രധിഷേധിച്ച് ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി എം ൽ എ എൻ ജയരാജ് ന്റെ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച്‌ ബിജെപി കോട്ടയം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ ശ്രി റോയ് ചാക്കോ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ബി.ജെ.പി സമരം നടക്കുന്നതിന് തലേ ദിവസം MLA യുടെ ഓഫീസ് ബോർഡ് ഓഫീസിൽ നിന്നും മാറ്റിയത് ഈ പദ്ധതിയുടെ നടപ്പിൽ നിന്നും ഉള്ള ഒളിച്ചോട്ടം ആണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ അദ്ധ്യക്ഷൻ ശ്രീ റോയി ചാക്കോ അഭിപ്രായപ്പെട്ടു.

ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ അഡ്വ വൈശാഖ് എസ് നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ നോബിൾ മാത്യു, മേഖല ജനറൽ സെക്രട്ടറി സജി കുരീക്കാട്ട്, ജില്ലാ വൈസ് പ്രസിഡന്റ് മാരായ അഖിൽ രവീന്ദ്രൻ, കെ ആർ പ്രദീപ്‌, ജില്ലാ സെക്രട്ടറി മാരായ ടി ബി ബിനു, ജി ഹരിലാൽ, ജില്ലാ മീഡിയ കൺവീനർ സതീഷ് ചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറി മാരായ പ്രശാന്ത് മാലമല, വി ആർ ദീപു തുടങ്ങിയവർ പങ്കെടുത്തു.

You may have missed