കൂട്ടിക്കൽ പഞ്ചായത്തിൽ നിരവധി ആളുകൾ ബിജെപി അംഗത്വം എടുത്തു.

ബിജെപി കോട്ടയം ഈസ്റ്റ് ജില്ലയിലെ കൂട്ടിക്കൽ പഞ്ചായത്തിൽ നിന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമെത്തിയവർക്ക് ബിജെപി അംഗത്വം നൽകി ദേശീയതയിലേയ്ക്ക് സ്വീകരിച്ചു.
കൂട്ടിക്കൽ പഞ്ചായത്തിലെ ജനങ്ങളോട് സിപിഎം, കോൺഗ്രസ് നെറികേടുകളിൽ മനം മടുത്ത ജനത മാറ്റം ആഗ്രഹിക്കുന്നതിന്റെ ഭാഗമാണ് ഇന്ന് കൂട്ടിക്കൽ കണ്ടത്.
പറഞ്ഞു പറ്റിക്കുന്ന സർക്കാർ സംവിധാനമായി പിണറായി സർക്കാർ മാറികഴിഞ്ഞിരിക്കുന്നു.പ്രളയം തകർത്ത കൂട്ടിക്കൽ വീണ്ടെടുക്കുന്നതിൽ പരാജയപ്പെട്ട കേരള സർക്കാർ പൂർണ്ണ പരാജയം എന്ന് കൂട്ടിക്കൽ ജനത തിരിച്ചറിഞ്ഞിരിക്കുന്നു എന്നും ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് റോയ് ചാക്കോ അറിയിച്ചു