ദീപിക ദിനപത്രത്തിൻ്റെ കാഞ്ഞിരപ്പള്ളി റിപ്പോർട്ടറായിരുന്ന സിബി ചൂനാട്ട് ഓർമ്മയായിട്ട് അഞ്ചു വർഷം, വാർത്തകളിൽ തന്റെതായ വ്യക്തിത്വം പാലിച്ച സിബി വലിയ സുഹൃത്ത് വലയത്തിന് ഉടമയായിരുന്നു. നിറഞ്ഞ പുഞ്ചിരിയോടെ ജനമധ്യത്തിൽ നിലകൊണ്ട സിബിയുടെ സൗഹൃദവലയം തലമുറകളിലേക്കു നീളുന്ന തായിരുന്നു. ഇൻഫാമിൻറെ കാഞ്ഞിരപ്പള്ളി ഓഫീസ് സെക്രട്ടറിയായിരിക്കെ 2003 ലാണ് ദീപികയുടെ കാഞ്ഞിരപ്പള്ളി റിപ്പോർട്ടറായത്.
2018ൽ ദീപിക ഫ്രണ്ട്സ് ക്ലബ് നടത്തിയ സംസ്ഥാന കർഷക റാലിയുടെയും നേതൃക്യാന്പുകളുടെയും ഇടുക്കി, കോട്ടയം ജില്ലകളിലെ മുഖ്യസംഘാടകരിലൊരാ ളായിരുന്നു. മുണ്ടക്കയം സെൻറ് ആൻറണീസ് സ്‌കൂൾ പിടിഎ പ്രസിഡൻറ്, വ്യാകുലമാതാ പള്ളി പാരീഷ് കൗൺസിൽ അംഗം തുടങ്ങിയ നിലകളിൽ നാടിൻറെയും ഇടവക യുടെയും പ്രവർത്തനങ്ങളിൽ സജീവമായി.
മണിമല മുതൽ പെരുവന്താനം വരെയും പൈക മുതൽ പന്‌പാവാലി വരെയും വിസ്തൃതമായ പ്രാദേശിക എഡിഷനിലേക്കുള്ള വാർത്തകൾ തനിയെ കൈകാര്യം ചെയ്യാനോളം ബന്ധങ്ങൾ ചുരുങ്ങിയ കാലത്തിനുള്ളിൽ സിബി വളർത്തിയെടുത്തു. പീരുമേട്, വടക്കേമല, പ്ലാപ്പള്ളി തുടങ്ങി വാഹന, വാർത്താവിനിമയ സൗകര്യ ങ്ങൾ പരിമിതമായ ഉൾഗ്രാമപാതകൾ നടന്നുകയറി നേട്ടങ്ങളും നാശങ്ങളും നൊന്പരങ്ങളും അതിക്ലേശകരമായി റിപ്പോർട്ട് ചെയ്. പട്ടയം, കാട്ടുമൃഗഭീഷണി, വില ത്തകർച്ച തുടങ്ങി കർഷകരുടെ നീറുന്ന പ്രശ്നങ്ങളിൽ അധികാരികളുടെ ശ്രദ്ധ പതിപ്പിക്കാൻ സിബിയുടെ അക്ഷരങ്ങൾക്കു കഴിഞ്ഞു.
ഇലക്ഷനുകളിലും കലോത്സവങ്ങളിലും കായികമേളകളിലും സിബിയെ അറിയാത്തവരായി ആരുമുണ്ടായിരുന്നില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളിലും പ്രസ്ഥാന ങ്ങളിലും വാർത്താ സോഴ്സുകൾ വളർത്തിയെടുത്തു. കാഞ്ഞിരപ്പള്ളി രൂപത യുവദീപ്‌തിയുടെ മുൻപ്രസിഡൻറും പാസ്റ്ററൽ കൗൺസിൽ അംഗവുമായിരുന്ന സിബി ആ ത്മീയ രംഗങ്ങളിലും സജീവസാന്നിധ്യമായിരുന്നു. രൂപതയുടെ സുപ്രധാനമായ നിരവധി ചടങ്ങുകളിൽ മുഖ്യസംഘാടകരിലൊരാളായി സിബി സ്തുത്യർഹമായ ശുശ്രൂഷകൾ ചെയ്തു. യുവദീപ്ത്‌തി പ്രസിഡൻറായിരിക്കെ എല്ലാ ഇടവകളിലൂടെയും യാത്ര ചെയ്തു യുവതീയുവാക്കളെ സംഘടിപ്പിച്ചു വർക്ക് ക്യാന്പുകൾ, രക്തദാനം,
റാലികൾ തുടങ്ങിയവയിലൂടെ സേവനങ്ങൾ ചെയ്‌തു. ഹൈറേഞ്ചിൽ യുവദീപ്തി ഒട്ടേറെ വീടുകളും റോഡുകളും പണിതീർത്തു.
പാലാ തൊടുപുഴ റോഡിൽ മുണ്ടാങ്കൽ പള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി…
പെരുവന്താനം ഗ്രാമപഞ്ചായത്തിലെ സ്‌കൂൾ കുട്ടികൾ, കുടുംബശ്രീ പ്രവർത്തകർ, കർഷക, ക്ഷീരകർഷക സംഘങ്ങൾ, ആരോഗ്യവകുപ്പ്, കലാകായിക പ്രതിഭകൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗ്രാമസംഗമം…
കോട്ടയം ജില്ലയിലെ റോഡുകളിൽ കഴിഞ്ഞ വർഷം 263 പേരുടെ ജീവൻ പൊലിഞ്ഞു. വാഹനാപകടം കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലെ റോഡുകളിൽ. ജനുവരിയിലാണ്…
സ്വകാര്യ ബസ് കൃത്യമായി സർവീസ് നടത്തിയിരുന്ന ഗ്രാമീണ റൂട്ടില് സ്വകാര്യ ബസിന്റെ സമയത്ത് കെഎസ്ആർടിസി ഓടിത്തുടങ്ങിയതോടെ നഷ്ടം മൂലം സ്വകാര്യ…
രാജാക്കാടിന് സമീപം തിങ്കൾകാട്ടിൽ 5 വയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസാം സ്വദേശി കൃഷ്ണന്‍റെ മകൾ കൽപ്പനയാണ് മരിച്ചത്.…
കാഞ്ഞിരപ്പള്ളി: സാങ്കേതിക വിദ്യകളിലെ പുത്തൻ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിൽ ടെക്…