കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

ഇഞ്ചോടിഞ്ച് പോരാട്ടം, ഒടുവിൽ ഭാഗ്യപരീക്ഷണം; എരുമേലിയിൽ ടോസിലൂടെ വിജയിയെ കണ്ടെത്തി

0
cac12833-e8e1-4e06-8411-f4a3b9deed53

എരുമേലി പഞ്ചായത്ത് വാർഡ് 9 കടക്കണമെങ്കിൽ ഇത്തിരി ഭാഗ്യം കൂടി വേണം .. ; വോട്ട് തുല്യമായി ഇത്തവണയും വാർഡ് ഒമ്പതിൽ, വിജയം പ്രഖ്യാപിച്ചത് ടോസിലൂടെ.

എരുമേലി : കഴിഞ്ഞ തവണയും ഇത്തവണയും എരുമേലിയിൽ വാർഡ് ഒമ്പത് ഭാഗ്യ നിർഭാഗ്യ നമ്പർ. കഴിഞ്ഞ തവണ വാർഡ് ഒമ്പത് ഇരുമ്പൂന്നിക്കരയായിരുന്നു. ഇത്തവണ വാർഡ് ഒമ്പത് മൂക്കൻപെട്ടിയാണ്. കഴിഞ്ഞ തവണ ഇരുമ്പൂന്നിക്കരയിലും ഇത്തവണ മൂക്കൻപെട്ടിയിലും നറുക്കിട്ടാണ് തെരഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിച്ചത്. രണ്ട് സ്ഥാനാർത്ഥികൾക്ക് തുല്യ വോട്ട് കിട്ടിയതാണ് കാരണം.

ഇത്തവണ 23 ൽ നിന്നും 24 വാർഡുകളായി എരുമേലി പഞ്ചായത്ത്‌ വാർഡുകൾ പുനർ നിർണയിച്ചപ്പോൾ വാർഡ് ഒമ്പത് ആയിരുന്ന ഇരുമ്പൂന്നിക്കര എട്ടാം വാർഡ് ആയി മാറുകയും വാർഡ് 13 ആയിരുന്ന മൂക്കൻപെട്ടി ഒമ്പത് ആയി മാറുകയുമായിരുന്നു. ഇരുമ്പൂന്നിക്കര 9 ആയിരുന്ന കഴിഞ്ഞ തവണ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികളായ പ്രകാശ് പള്ളിക്കൂടം, ടി കെ പ്രകാശ് എന്നിവർ തുല്യ വോട്ട് നേടുകയും നറുക്കെടുപ്പിൽ വിജയം പ്രകാശ് പള്ളിക്കൂടത്തിന് ലഭിക്കുകയുമായിരുന്നു. ഇത്തവണ വാർഡ് ഒമ്പത് ആയ മൂക്കൻപെട്ടിയിൽ ഇതേ സ്ഥിതി ആവർത്തിച്ചു. എൽഡിഎഫ്, ബിജെപി സ്ഥാനാർത്ഥികളായ ദീപ ശങ്കർ, സുരണ്യ എന്നിവർ തുല്യ വോട്ട് നേടുകയും ( 414 വോട്ടുകൾ വീതം ) നറുക്കെടുപ്പിൽ സുരണ്യയെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു.ഒമ്പത് എന്ന അക്കം എരുമേലിയിൽ വാർഡിന്റെ നമ്പറുകളിൽ രണ്ട് തവണ ആണ് വിജയത്തിന് ടോസ് ഇട്ട് ഭാഗ്യം നിശ്ചയിപ്പിച്ചത് കൗതുകം സൃഷ്ടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed