കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

കറിക്കാട്ടൂരിൽ വീട്ടിൽ ഊണ് കേന്ദ്രീകരിച്ച് മിനി ബാർ എക്സൈസ് റെയ്ഡിൽ 76-കുപ്പി മദ്യം പിടിച്ചു, തിരുവോണം ഹോട്ടലിന്റെ ഉടമ ബിജുമോൻ.വി.എസ്

0
2708e8a1-05d2-4687-92c6-10379d015c70

പുതുവർഷ ദിനത്തോട് അനുബന്ധിച്ച് ഇരട്ടി ലാഭത്തിൽ വിൽപ്പന നടത്തുവാൻ മദ്യം ശേഖരിച്ച കറിക്കാട്ടൂർ സ്വദേശിയായ തിരുവോണം ഹോട്ടലിന്റെ ഉടമ ബിജുമോൻ.വി.എസ് എന്നയാളെ 76- കുപ്പി മദ്യവുമായി എക്സൈസ് എരുമേലി റെയിഞ്ച് ഇൻസ്പെക്ടർ രാജീവ് .കെ എച്ച് – ന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു . സർക്കാർ മദ്യവിതരണശാലയിൽ നിന്നും പലതവണകളിലായി മദ്യം വാങ്ങിച്ച് വീട്ടിൽ ശേഖരിച്ച് കമ്മീഷൻ വ്യവസ്ഥയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കും സെയിൽസ് വാഹനത്തിലെ ഡ്രൈവർമാർക്കും ആണ് മദ്യം വിതരണം നൽകിയിരുന്നത്. വീടിൻറെ മുകളിലത്തെ നിലയിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. പ്രതിയായ ബിജുവിനെ കാഞ്ഞിരപ്പള്ളി കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയ്ഡിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മുഹമ്മദ് അഷ്റഫ്, പ്രിവന്റി ഓഫീസർ ഗ്രേഡുമാരായ ശ്രീലേഷ്.വി.എസ്, മാമൻ ശാമുവേൽ, രതീഷ്.പി.ആർ, സിവിൽ എക്സൈസ് ഓഫീസർ പ്രശോഭ്.കെ.വി, വനിത സിവിൽ എക്സൈസ് ഓഫീസർ അഞ്ജലി കൃഷ്ണ, ഡ്രൈവർ ഷാനവാസ്.ഒ.എ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed