കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷന് പുതിയ കെട്ടിടം : 2.10 കോടിയുടെ ധനാനുമതി ; പുതിയ കെട്ടിടം മണ്ണാറക്കയം ഭാഗത്ത്..
കാഞ്ഞിരപ്പള്ളി : ഫയർസ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കാൻ 2.10 കോടി രൂപയുടെ പദ്ധതിക്ക് ധനാനുമതി ആയതായി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു. അതോടെ മൂന്നര പതിറ്റാണ്ടായി അസൗകര്യങ്ങളോടെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷന് ദുരിതങ്ങളിൽ നിന്നും ശാപമോക്ഷം ലഭിക്കുമെന്ന പ്രതീക്ഷ . കാഞ്ഞിരപ്പള്ളി – മണിമല റോഡിൽ മണ്ണാറക്കയം ഭാഗത്ത് ഫയർസ്റ്റേഷനായി കണ്ടെത്തിയ 20 സെന്റ് സ്ഥലത്ത് ഇരുനില കെട്ടിടം നിർമിക്കാനാണു പദ്ധതി.
L