സഹപ്രവർത്തകയെ മർദിച്ചു എന്ന പരാതി…മുണ്ടക്കയം വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ
മുണ്ടക്കയം: മദ്യ ലഹരിയിൽ സഹപ്രവർത്തകയെ മർദിച്ചു എന്ന പരാതിയിൽ മുണ്ടക്കയം വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സാം കെ സാമുവലിനെ കോട്ടയം ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ സസ്പെൻഡ് ചെയ്തതു ,കഴിഞ്ഞ മാസം പതിനേഴാം തീയതി വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനിൽ മദ്യപിച്ച് എത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തന്നെ മർദിച്ചു എന്ന് കാട്ടി വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർക്കു നല്കിയ പരാതിയിൽ എരുമേലി റേഞ്ച് ഓഫിസർ അന്വേഷണം നടത്തുകയും ,ഔദോഗിക ചുമതല ഇല്ലാതിരുന്ന സ്റ്റേഷനിൽ മദ്യലഹരിയിലെത്തി സാം കെ സാമുവൽ ,സ് സ്റ്റേഷനിൽ ആക്രമണം നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് കോട്ടയം ഡിഎഫ്ഒ നടപടി എടുത്തത്