87,000 തൊട്ടു! സർവ്വകാല റെക്കോർഡിൽ കേരളത്തിലെ സ്വർണവില; നെഞ്ചുതകർന്ന് സ്വർണാഭരണ പ്രേമികൾ…പഴയ സ്വർണ്ണത്തിന് 10920 ഇന്നത്തെ മുണ്ടക്കയം അലാടിസ് ഗോൾഡ് നിരക്ക് അറിയാം
സംസ്ഥാനത്ത് സ്വർണ വില ഇന്ന് സർവ്വകാല റെക്കോർഡിൽ. പവന് ഇന്ന് മാത്രം 880 രൂപയാണ് വർദ്ധിച്ചത്. പഴയ സ്വർണ്ണത്തിന് 10920 ഗ്രാമിന് വില, ചരിത്രത്തിലാദ്യമായി സ്വർണവില ഇന്ന് 87000 ത്തിലേക്ക് എത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റഎ ഇന്നത്തെ വിപണി വില 87,000 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.
ഇന്നലെ രാവിലെ പവന് 920 രൂപ വർദ്ധിച്ച് സ്വർണവില സർവ്വകാല റെക്കോർഡിൽ എത്തിയിരുന്നു. എന്നാൽ വൈകീട്ട് സ്വർണവില 640 രൂപ കുറഞ്ഞു. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ദീപവലിയോടെ സ്വര്‍ണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് നിലവിലുള്ള സൂചനകൾ. വിവാഹ വിപണിയെ സ്വർണവില ഉയരുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.