അവശ്യസാധന വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില വർദ്ധിപ്പിക്കും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ
കോട്ടയം:നിത്യോപയോഗ സാധങ്ങളുടെ വിലക്കയറ്റം ഈ രീതിയിൽ തുറന്നാൽ ഹോട്ടൽ ഉടമകൾക്ക് ഭക്ഷണ വില വർദ്ധിപ്പിക്കേണ്ടി വരുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം വെളിച്ചെണ്ണ തേങ്ങ, ബിരിയാണി അരി അടക്കമുള്ള ആവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ് പ്രവർത്തന ചെലവ് പോലും ലഭിക്കാതെ കടബാധ്യത മൂലം ഹോട്ടലുടമകൾ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളത്, നിലവിൽ വിലക്കയറ്റം പിടിച്ചു നിർത്തുവാൻ സർക്കാർ കാര്യക്ഷമമായി വിപണിയിൽ ഇടപെടണം ജനജീവിതം ദുരിതത്തിൽ ആക്കുന്ന അവശ്യ സാധന വില കുതിച്ചുയർന്നിട്ടും രാഷ്ട്രീയ പാർട്ടികളുടെ നിസംഗത ആശ്ചര്യപ്പെടുത്തുന്നു
പി.സി ബി. നിയമങ്ങളുടെ പേരിൽ വലിയ പിഴ ചുമത്തി നോട്ടീസ് നൽകിക്കൊണ്ട് ഉദ്യോഗസ്ഥർ ഹോട്ടൽ റൂമുകളെ ബുദ്ധിമുട്ടിക്കുന്നു പി.സി. ബി .യുടെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിലും യൂണിറ്റ് അടിസ്ഥാനത്തിൽ പ്രതിഷേധം നടത്തുവാനും അവശ്യസാധന വിലക്കയറ്റം പിടിച്ചുനിർത്തുക, അനധികൃത വഴിയോര കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മുന്നിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുവാൻ ഗോവയിൽ നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു സംസ്ഥാന പ്രസിഡണ്ട് കെ പി ബാലകൃഷ്ണ പൊതുവാളിന്റെ അധ്യക്ഷതയിൽ നടന്ന യോഗം നാഷണൽ റസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ ഗോവ ചാപ്റ്റർ ഹെഡ് പ്രഗ്ലാദ് ശുശാന്ദർ ഉദ്ഘാടനം ചെയ്തു സംസ്ഥാന ജനറൽ സെക്രട്ടറി കെ ജയപാൽ, ട്രഷറർമുഹമ്മദ് ഷെരീഫ് എന്നിവർ സംസാരിച്ചു