സൗത്ത് ഏഷ്യൻ ഗോൾ ഷോട്ട് ബോളിൽ വിജയിയായി കൂട്ടിക്കൽ സ്വദേശിനി അൽഫോൻസാ ജോസഫ്
സൗത്ത് ഏഷ്യൻ ഗോൾ ഷോട്ട് ബോളിൽ വിജയിയായി കൂട്ടിക്കൽ സ്വദേശിനി അൽഫോൻസാ ജോസഫ് മുണ്ടക്കയം: ഡിസംബർ 16 മുതൽ 19 വരെ നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യൻ ഗോൾ ഷോർട്ട് ബോൾ മത്സരത്തിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ അൽഫോൻസാ ജോസഫ് വിജയിയായി.
മുണ്ടക്കയം എന്തയാർ മർഫി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് അൽഫോൻസ. കായികരംഗത്തെ മികവിലൂടെ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ശേഷമാണ് അൽഫോൻസ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
തേമ്പുഴ ഈസ്റ്റ് പുതുപ്പറമ്പിൽ ജോസഫ് വർഗീസിന്റെയും ജോളി ജോസഫിന്റെയും മകളാണ് ഈ മിടുക്കി. നാടിനും സ്കൂളിനും അഭിമാനമായി മാറിയ അൽഫോൻസയെ വിവിധ സംഘടനകളും ജനപ്രതിനിധികളും അഭിനന്ദിച്ചു.