കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

വണ്ടൻപതാലിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു; ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും പങ്കെടുത്തു

0
329cc534-fba6-4c48-99cd-9642614bce67

മുണ്ടക്കയം: രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വണ്ടൻപതാൽ ജംഗ്ഷനിലും അങ്കണവാടിയിലുമായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ ജനപ്രതിനിധികളുടെയും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരുടെയും സാന്നിധ്യം കൊണ്ട് ചടങ്ങുകൾ ശ്രദ്ധേയമായി.

വണ്ടൻപതാൽ ജംഗ്ഷനിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിലും അങ്കണവാടിയിലെ ആഘോഷങ്ങളിലും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ജിരാജ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ടി. അയ്യൂബ് ഖാൻ മുഖ്യാതിഥികളായി പങ്കെടുത്തു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പൊന്നമ്മ ടീച്ചർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

സെബാസ്റ്റ്യൻ ചുള്ളിത്തറ, വാർഡ് പ്രസിഡന്റുമാരായ ഷാഹുൽ ഹമീദ്, കോശി, വർഗീസ് എന്നിവരും പരിപാടികളിൽ സജീവമായി പങ്കെടുത്തു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചടങ്ങിൽ സംസാരിച്ച നേതാക്കൾ, പ്രദേശത്തെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed