കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

കാഞ്ഞിരപ്പള്ളിയിലെ ചങ്കൂറ്റത്തിൻ്റ പ്രതീകമായിരുന്ന അച്ചായൻ ഏറ്റവും ധീരനായ മനുഷ്യൻ, മനുഷ്യസ്നേഹി 39 വർഷങ്ങൾക്ക് മുൻപ് സ്വന്തം ജീവൻ തൃണവത്കരിച്ച് കൊണ്ട് 105 പേരുടെ ജീവൻ അതിസാഹസികമായി രക്ഷപ്പെടുത്തിയ മഹത് വ്യക്തിത്വം ടി.ജെ. കരിമ്പനാൽ എന്നകാഞ്ഞിരപ്പള്ളിയുടെ കരളുറപ്പിന്റെ പ്രതീകം

089bb887-cc64-4b94-a108-21313e2d5c69-1.jpg

ടി.ജെ. കരിമ്പനാൽ (അപ്പച്ചൻ87) ഇനി ഓർമകളിൽ ധീരതയുടെ സ്മാരകം. കുത്തിറക്കമുള്ള കുട്ടിക്കാനം വളവുകളിലൂടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ടു പാഞ്ഞ ബസ് ജീപ്പ് കൊണ്ട് ഇടിച്ചു നിർത്തി 105 പേരുടെ ജീവൻ രക്ഷിച്ച മനക്കരുത്തിന്റെ പേരാണ് ടി.ജെ.കരിമ്പനാൽ എന്ന അപ്പച്ചൻ കരിമ്പനാൽ.1986 നവംബറിൽ, പ്ലാന്ററായിരുന്ന ടി.ജെ.കരിമ്പനാൽ ചെറുവള്ളിക്കുളത്തെ എസ്റ്റേറ്റിൽനിന്നു കാഞ്ഞിരപ്പള്ളിയിലേക്കു വരികയായിരുന്നു. മിലിറ്ററിയിൽനിന്നു ലേലത്തിൽ വാങ്ങിച്ച KRK 5475 എന്ന ജീപ്പ് ഓടിച്ചു വരുന്നതിനിടെ കെകെ റോഡിൽ മരുതുംമൂടിനു മുകളിലെ വളവു തിരഞ്ഞപ്പോൾ മുന്നിൽ പോകുന്ന കെഎസ്ആർടിസി ബസിൽനിന്നു യാത്രക്കാരുടെ നിലവിളികൾ കേട്ടു.

നിറയെ ശബരിമല തീർഥാടകരുണ്ടായിരുന്ന ബസിന്റെ ബ്രേക്ക് പോയതാണെന്നു മനസ്സിലായി. ഗിയർ ഡൗൺ ചെയ്തും കല്ലുകളുടെ മുകളിൽ കയറ്റിയുമൊക്കെ ബസ് നിർത്താൻ ഡ്രൈവർ ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം പോലും ചിന്തിച്ചു കളഞ്ഞില്ല. അതുവരെ ജീപ്പിന്റെ പിന്നിലിരുന്ന തന്റെ ഡ്രൈവറോടു ജീപ്പിനുള്ളിലൂടെ മുൻസീറ്റിൽ വരാൻ പറഞ്ഞു. തുടർന്നു ടി.ജെ. ബസിനെ ഓവർടേക്ക് ചെയ്തു. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും കരാട്ടെ ബ്രൗൺ ബെൽറ്റുമുണ്ടായിരുന്ന ടി.ജെ. കരിമ്പനാൽ ജീപ്പ് ബസിനു മുന്നിൽക്കയറ്റിയ ശേഷം 4 വീൽ ഡ്രൈവ് മോഡിലാക്കി വേഗം കുറച്ചു കുറച്ചു വന്നു ബസിന്റെ മുൻഭാഗം ജീപ്പിന്റെ പിന്നിൽ ഇടിക്കാൻ അവസരം കൊടുത്തു.
ജീപ്പിന്റെ പിന്നിൽ ബസ് ഇടിച്ചതോടെ ജീപ്പ് ബ്രേക്ക് ചെയ്തു. ഇതോടെ ജീപ്പും ബസും നിന്നു. കുമളിയിൽനിന്ന് എരുമേലിയിലേക്കു തീർഥാടകരുമായി പോകുകയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ കെഎസ്ആർടിസി ബസായിരുന്നു അത്. അന്ന് ബസിൽ ഉണ്ടായിരുന്ന ശബരിമല തീർഥാടകർ പറഞ്ഞത് തങ്ങളെ രക്ഷിക്കാൻ വേണ്ടി അയ്യപ്പസ്വാമി എത്തി എന്നാണ് ,ബസ് നിന്നപ്പോൾ ബസിൽ നിന്ന് ഉയർന്നത് കൂട്ട ശരണം വിളിയായിരുന്നു അത്രയും പേരുടെ ജീവൻ രക്ഷിച്ച അദ്ദേഹം ഒരു വാക്ക് പോലും മിണ്ടാതെ തന്റെ കർമ്മം ചെയ്ത ശേഷം ഓടിച്ചു പോവുകയാണ് ചെയ്തത് തിരുവനന്തപുരം സിഇടി കോളജിൽനിന്നു മെക്കാനിക്കൽ എൻജിനീയറിങ് പഠനം കഴിഞ്ഞ് ടി.ജെ. കരിമ്പനാൽ ജർമനിയിൽ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചു., സഹോദരന് ഉണ്ടായ ഒരു അപകടത്തെ തുടർന്ന് അദ്ദേഹത്തെ നാട്ടിലേക്ക് തിരികെ വരുകയും പ്ലാന്റേഷൻ മേഖലയിൽ സജീവമാവുകയും ചെയ്തു
കാഞ്ഞിരപ്പള്ളിയിൽ ആയോധന കലയായ കരാട്ടെയ്ക്ക് തുടക്കം കുറിയ്ക്കുന്നതിന് കാരണക്കാരനായ റ്റിജെ
1979 ൽ കാഞ്ഞിരപ്പള്ളി റൊട്ടറി ക്ലബ്‌ൽ റൊട്ടറി യൂത്ത് ആക്ടിവിറ്റിയുടെ ഭാഗമായി മലേഷ്യക്കാരനായ സെൻസായി കുപ്പു സ്വാമിയെ കാഞ്ഞിരപ്പള്ളിയിൽ കൊണ്ടുവന്ന് റൊട്ടറി ക്ലബ്‌ൽ തുടക്കം കുറിച്ച കരാട്ടെ ട്രെയിനിങ് ക്ലാസ്സ്‌ , നാല്പത്തി ആറാം വർഷത്തിലും അതേ സ്ഥലത്ത് ഇന്നും റൊട്ടറി ക്ലബ്‌ കാഞ്ഞിരപ്പള്ളിയിൽ അഭംഗുരം തുടരുന്നു .
1992 വരെ , സീനിയർ ബ്രൗൺ ബെൽറ്റ്‌ ആയിരുന്ന അപ്പച്ചായൻ (റ്റി ജെ കരിമ്പാനൽ) കാഞ്ഞിരപ്പള്ളി റൊട്ടറി ക്ലബ്‌ൽ കരാട്ടെ ക്ലാസ്സ്‌ൽ മുടങ്ങാതെ പങ്കെടുത്തിരുന്നു.
അദേഹത്തിൻ്റസംസ്കാരം നാളെ രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് ‍ഡൊമിനിക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും
ഭാര്യ: അന്നമ്മപുളിങ്കുന്ന് കാഞ്ഞിക്കൽ കുടുംബാംഗം. മക്കൾ: അന്ന സെബാസ്റ്റ്യൻ, കെ.ജെ തൊമ്മൻ, ത്യേസി അലക്സ്, കെ.ജെ മാത്യു, കെ.ജെ എബ്രഹാം, ഡോ. മറിയ. മരുമക്കൾ: ദേവസ്യാച്ചൻ മറ്റത്തിൽ പാലാ,
അലക്സ് ഞാവള്ളി ബാംഗ്ലൂർ, റോസ് മേരി ആനത്താനം കാഞ്ഞിരപ്പള്ളി, ദീപാ മുണ്ടക്കോട്ടക്കൽ റാന്നി, ഡോ. ജെയിംസ് മൂലേശേരി കാവാലം.

മഹാമനുഷ്യ സ്നേഹിയായിരുന്ന ടിജെയ്ക്ക് കേരള ടുഡേ ന്യൂസിന്റെ ആദരാഞ്ജലികൾ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു

You may have missed