കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

യുവാവിന്റെ ആത്മഹത്യ, കാഞ്ഞിരപ്പള്ളി സ്വദേശി നിതീഷ് മുരളീധരനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ്

0
IMG_20251110_094818.jpg

ആർ.എസ്.എസ് ശാഖയില്‍ പീഡനം ആരോപിച്ച്‌ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. യുവാവിന്റെ മരണമൊഴി വീഡിയോയുടെ അടിസ്ഥാനത്തിലാണ് പൊൻകുന്നം പൊലീസ് കേസെടുത്തത്.

യുവാവ് വീഡ‌ിയോയില്‍ പറഞ്ഞ കാഞ്ഞിരപ്പള്ളി സ്വദേശി നിതീഷ് മുരളീധരനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു.

ഒക്ടോബർ ഒമ്ബതിനാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ തിരുവനന്തപുരം തമ്ബാനൂരിലെ ലോ‌‌ഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് ആർ.എസ്.എസിനെതിരെ പീഡന ആരോപണമുന്നയിച്ച്‌ ആത്മഹത്യ ചെയ്യുന്നതിന് മുമ്ബ് യുവാവ് ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിരുന്നു. ഇത് ദേശീയതലത്തില്‍ വരെ വൻ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

You may have missed