കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

ശിവൻ തിരുമേനി ആഭിചാരത്തിന്റെ മറവില്‍ കോട്ടയത്തെ യുവതിയോട് കാട്ടിയത് കൊടും ക്രൂരത; എല്ലാത്തിനും പിന്നില്‍ ഭര്‍ത്താവിന്റെ അമ്മയുടെ അന്ധവിശ്വാസം; പൂജയുടെ പേരിലെ ക്രൂരപീഡനം പത്തുമണിക്കൂറോളം…

0
Picsart_25-11-09_08-05-33-041.jpg

ആഭിചാര ക്രിയയുടെ പേരില്‍ കോട്ടയം തിരുവഞ്ചൂരില്‍ യുവതി ക്രൂരമായ പീഡനത്തിനിരയായ സംഭവത്തില്‍ യുവതിയുടെ ഭർത്താവ് ഉള്‍പ്പെടെ മൂന്നു പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യുവതിയുടെ ഭർതൃമാതാവിന്റെ അന്ധവിശ്വസത്തിന്റെ പേരിലാണ് കൊടും ക്രൂരതകള്‍ക്ക് യുവതി ഇരയായത്. ഭർതൃമാതാവ് സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയിരിക്കുകയാണ്.

പത്തനംതിട്ട പെരുംതുരുത്തി പന്നിക്കുഴി മാടാച്ചിറ ശിവദാസ് (54), യുവതിയുടെ ഭർത്താവ് അഖില്‍ദാസ് (26), ഭർതൃപിതാവ് ദാസ് (55) എന്നിവരാണ് പ്രധാന പ്രതികള്‍. ഇവരെ മണർകാട് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. മരിച്ച ബന്ധുക്കളുടെ “ദുരാത്മാക്കള്‍” യുവതിയുടെ ശരീരത്തില്‍ കയറി അവളെ ഉപദ്രവിക്കുകയാണ് എന്നാരോപിച്ച്‌, ഭർതൃമാതാവ് മന്ത്രവാദിയുടെ സഹായം തേടുകയായിരുന്നു. “ശിവൻ തിരുമേനി” എന്നറിയപ്പെടുന്ന മന്ത്രവാദിയാണ് ആഭിചാരക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

നവംബർ രണ്ടിന് രാവിലെ 11 മണി മുതല്‍ രാത്രി 9 മണിവരെ നീണ്ട ആഭിചാരക്രിയയ്ക്കിടയില്‍ യുവതിയെ മദ്യം കുടിപ്പിക്കുകയും, ബലമായി ബീഡി വലിപ്പിക്കുകയും, ഭസ്മം കഴിപ്പിക്കുകയും, ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. “ദുരാത്മാക്കള്‍ വിടാതെ പോകുന്നു” എന്ന വ്യാജത്തില്‍, മന്ത്രവാദിയും ബന്ധുക്കളും ചേർന്ന് നിരവധി അനാചാരങ്ങളും അമാനുഷിക കൃത്യങ്ങളും യുവതിയോട് കാട്ടി. ചടങ്ങുകള്‍ക്കുശേഷം യുവതിയുടെ ആരോഗ്യനില വഷളായി. മാനസികനിലയും തകരാറിലായതിനെ തുടർന്ന് പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മണർകാട് പൊലീസ് അന്വേഷണം തുടങ്ങി. ചോദ്യം ചെയ്യലിനൊടുവില്‍ ഭർത്താവ് അഖില്‍ദാസിനെയും ഭർതൃപിതാവിനെയും മന്ത്രവാദിയായ ശിവദാസിനെയും അറസ്റ്റ് ചെയ്തു. ഭർതൃമാതാവ് ഒളിവിലാണ്. ഇവർക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. യുവതിക്ക് നേരെയുണ്ടായ പീഡനത്തിന്റെ സ്വഭാവം അതീവ ഗുരുതരമാണ്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *