ആൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷുറൻസ് ഏജൻറ്സ്അസോസിയേഷൻ ജില്ലാ ഭാരവാഹികളായി മനോഹ് വി.സ്റ്റീഫൻ (പ്രസിഡൻറ് ) ജോർജ് മാത്യു (സെക്രട്ടറി)

കോട്ടയം : ആൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷുറൻസ് ഏജൻറ്സ്
അസോസിയേഷൻ ജില്ലാ ഭാരവാഹികളായി മനോഹ് വി.സ്റ്റീഫൻ (പ്രസിഡൻറ് ) ജോർജ് മാത്യു (സെക്രട്ടറി)
സാലിമ്മ സുശീൽ (ട്രഷറർ) സെൽബി സി. കുര്യൻ, ഗോപകുമാർ എസ് (വൈസ് പ്രസിഡൻറ്മാർ) അഖി സുബിൻ (ജോ.സെക്രട്ടറി).
സ്റ്റേറ്റ് വൈസ് പ്രസിഡൻറ് അനിൽ കുമാർ ടി.പി. അധ്യക്ഷത വഹിച്ചു.
സീനിയർ സിറ്റിസൺസിന് അമിത പ്രീമിയം ഈടാക്കുകയും അവർക്ക്
നിസ്സാര കാരണങ്ങൾ പറഞ്ഞ് പോളിസി നിരാകരിക്കുകയും ചെയ്യുന്ന ഇൻഷുറൻസ് കമ്പനികൾക്ക് എതിരായി ശക്തമായ
നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.