ഒരു വർഷം: കോട്ടയം ജില്ലയിലെ റോഡിൽ പൊലിഞ്ഞത് 263 ജീവൻ…

കോട്ടയം ജില്ലയിലെ റോഡുകളിൽ കഴിഞ്ഞ വർഷം 263 പേരുടെ ജീവൻ പൊലിഞ്ഞു. വാഹനാപകടം കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലെ റോഡുകളിൽ. ജനുവരിയിലാണ് ഏറ്റവും കൂടുതൽ അപകടം ഉണ്ടായത്. ഏറ്റവും കൂടുതൽ അപകടം നടന്ന സമയം വൈകിട്ട് 6നും 9നും മധ്യേയാണ്. സംസ്‌ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടേതാണ് കണക്ക്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപകട മരണം നടന്നത് പാലക്കാട് ജില്ലയിലാണ് -333. കുറവ് വയനാടും കണ്ണൂർ റൂറലും. 67 വീതം. സംസ്ഥാനത്താകെ 3875 പേർ അപകടത്തിൽ മരിച്ചു. മരണത്തിൽ സംസ്ഥാനത്ത് 6-ാം സ്‌ഥാനത്താണ് കോട്ടയം.
ഏറ്റവും കൂടുതൽ അപകടത്തിൽപെട്ട വാഹനം കാറാണ്. രണ്ടാം സ്ഥാനത്ത് ഇരുചക്ര വാഹനങ്ങൾ.ജില്ലയിൽ 2023ൽ അപകട മരണം 277 ആയിരുന്നു. നേരിയ കുറവ് മാത്രമാണ് 2024 ൽ ഉണ്ടായത്.മോശം റോഡുകളും വാഹനത്തിലെ ലൈറ്റുകളുടെ അഭാവവുമാണ് അപകട കാരണങ്ങളിൽ പ്രധാനം എന്നാൽ ഏറ്റവും മുന്നിൽ, ഡവർമാരുടെ അശ്രദ്ധയാണ്.