Categories: Kanjirapallykottayam

ഒരു വർഷം: കോട്ടയം ജില്ലയിലെ റോഡിൽ പൊലിഞ്ഞത് 263 ജീവൻ…


കോട്ടയം ജില്ലയിലെ റോഡുകളിൽ കഴിഞ്ഞ വർഷം 263 പേരുടെ ജീവൻ പൊലിഞ്ഞു. വാഹനാപകടം കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലെ റോഡുകളിൽ. ജനുവരിയിലാണ് ഏറ്റവും കൂടുതൽ അപകടം ഉണ്ടായത്. ഏറ്റവും കൂടുതൽ അപകടം നടന്ന സമയം വൈകിട്ട് 6നും 9നും മധ്യേയാണ്. സംസ്‌ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടേതാണ് കണക്ക്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപകട മരണം നടന്നത് പാലക്കാട് ജില്ലയിലാണ് -333. കുറവ് വയനാടും കണ്ണൂർ റൂറലും. 67 വീതം. സംസ്ഥാനത്താകെ 3875 പേർ അപകടത്തിൽ മരിച്ചു. മരണത്തിൽ സംസ്ഥാനത്ത് 6-ാം സ്‌ഥാനത്താണ് കോട്ടയം.
ഏറ്റവും കൂടുതൽ അപകടത്തിൽപെട്ട വാഹനം കാറാണ്. രണ്ടാം സ്ഥാനത്ത് ഇരുചക്ര വാഹനങ്ങൾ.ജില്ലയിൽ 2023ൽ അപകട മരണം 277 ആയിരുന്നു. നേരിയ കുറവ് മാത്രമാണ് 2024 ൽ ഉണ്ടായത്.മോശം റോഡുകളും വാഹനത്തിലെ ലൈറ്റുകളുടെ അഭാവവുമാണ് അപകട കാരണങ്ങളിൽ പ്രധാനം എന്നാൽ ഏറ്റവും മുന്നിൽ, ഡവർമാരുടെ അശ്രദ്ധയാണ്.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

കണ്ണിമല കൊടുംവളവിൽ ബ്രേക്ക് നഷ്ടമായ കെഎസ്ആർടിസി ബസ് സമീപത്തെ റബർ തോട്ടത്തിലേക്ക് ഇടിച്ചു കയറി. ഒഴിവായത് വൻ ദുരന്തം

മുണ്ടക്കയം : ബ്രേക്ക് നഷ്‌ടമായ കെഎസ്ആർടിസി ബസ്സമീപത്തെ റബർ തോട്ടത്തിലേക്ക് ഇടിച്ചു കയറി. ഒഴിവായത് വൻ ദുരന്തം. മുണ്ടക്കയം-എരുമേലി റോഡിൽ…

9 hours ago

പാലാ തൊടുപുഴ റോഡിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

പാലാ തൊടുപുഴ റോഡിൽ മുണ്ടാങ്കൽ പള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി…

17 hours ago

2025 ഓഗസ്റ്റ് 8 വെള്ളിയാഴ്ച, 2.00 മണിക്ക് തെക്കേമല സെൻ്റ് മേരീസ് ഹൈസ്ക്കൂൾ അങ്കണത്തിൽഗ്രാമസംഗമം

പെരുവന്താനം ഗ്രാമപഞ്ചായത്തിലെ സ്‌കൂൾ കുട്ടികൾ, കുടുംബശ്രീ പ്രവർത്തകർ, കർഷക, ക്ഷീരകർഷക സംഘങ്ങൾ, ആരോഗ്യവകുപ്പ്, കലാകായിക പ്രതിഭകൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗ്രാമസംഗമം…

18 hours ago

ഇടുക്കി രാജാക്കാടിന് സമീപം 5 വയസ്സുകാരിയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

രാജാക്കാടിന് സമീപം തിങ്കൾകാട്ടിൽ 5 വയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസാം സ്വദേശി കൃഷ്ണന്‍റെ മകൾ കൽപ്പനയാണ് മരിച്ചത്.…

1 day ago

ആനക്കല്ല്‌ സെന്റ് ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിൽ “ടെക്‌ ടോക്ക്‌” പരമ്പരയ്‌ക്ക്‌ തുടക്കമായി ; മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ്‌ ചാൻസലർ ഡോ.സാബു തോമസ്‌ കുട്ടികളുമായി സംവദിച്ചു.

കാഞ്ഞിരപ്പള്ളി: സാങ്കേതിക വിദ്യകളിലെ പുത്തൻ സാധ്യതകളെക്കുറിച്ച്‌ വിദ്യാർത്ഥികളിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ ആനക്കല്ല്‌ സെന്റ് ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിൽ ടെക്‌…

1 day ago