കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

മുണ്ടക്കയം കൂട്ടിക്കൽ റോഡിലെ കുഴിയിൽ ഓട്ടോ തൊഴിലാളികൾ വാഴ നട്ടിട്ടും കുലുങ്ങാതെ അധികൃതർ; അപകട കുഴി ഭീഷണിയാകുന്നു, പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകി കേരള ടുഡേ ന്യൂസ്‌

0
4abd40d7-159c-4b8d-a760-2099d47b55cc

മുണ്ടക്കയം കൂട്ടിക്കൽ റോഡിലെ കുഴിയിൽ ഓട്ടോ തൊഴിലാളികൾ വാഴ നട്ട് പ്രതിഷേധിച്ചു എങ്കിലും ഇതുവരെ പരിഹാരം കാണാൻ സാധിച്ചിട്ടില്ല, റോഡിലെ കുഴിയിൽ വാഴ നട്ടു മടുത്തിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല എന്നും ഓട്ടോ തൊഴിലാളികൾ പറയുന്നു,

ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് വലിയ കുഴി രൂപപ്പെട്ടത്. നാളുകളായെങ്കിലും ഇനിയും മൂടിയിട്ടില്ല. കുഴിയിൽ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽ പെടാൻ സാധ്യത ഏറെയാണ്. കുഴി അറിയാതെ ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നത് പതിവാണ്. ചെറു വാഹനങ്ങൾ കുഴിയിൽ ചാടി തകരാറിലാകുന്നതും പതിവായിരിക്കുകയാണ്. ഓട്ടോ തൊഴിലാളികൾ റോഡിൽ വാഴ നട്ടു മടുത്തു

ഇവിടെ പൈപ്പിലെ തകരാറുകൾ പരിഹരിച്ച് അടിയന്തരമായി കുഴി മൂടി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകട ഭീഷണിയാകുന്ന ഈ കുഴി ഉടൻ അടക്കണം എന്ന് ചൂണ്ടി കാട്ടി കേരള ടുഡേ എസ്‌സിക്യൂട്ടീവ് എഡിറ്റർ വിപിൻ രാജു പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകി

Leave a Reply

Your email address will not be published. Required fields are marked *

You may have missed