കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

വണ്ടൽപതാൽ അസംബനി കവലയിൽ ഇനി ഹൈമാസ് വെളിച്ചം; ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവ്വഹിച്ചു

0
649ebe8e-d179-475a-888a-34f27fc09187

മുണ്ടക്കയം: വണ്ടൽപതാൽ അസംബനി കവലയിലെ യാത്രാക്ലേശത്തിനും ഇരുട്ടിനും പരിഹാരമായി സ്ഥാപിച്ച ഹൈമാസ് ലൈറ്റ് തെളിഞ്ഞു. ജോസ് കെ. മാണി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 1.75 ലക്ഷം രൂപ വിനിയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവ്വഹിച്ചു.

വർഷങ്ങളായി സാധാരണ സ്ട്രീറ്റ് ലൈറ്റുകളെ മാത്രം ആശ്രയിച്ചിരുന്ന അസംബനി കവലയിൽ ഹൈമാസ് ലൈറ്റ് വന്നതോടെ വലിയ മാറ്റമുണ്ടാകുമെന്ന് എം.എൽ.എ പറഞ്ഞു. ടൗണിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനൊപ്പം ശബരിമല തീർത്ഥാടകർക്കും പ്രദേശത്തെ കാൽനട യാത്രക്കാർക്കും ഇത് വലിയ സഹായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിലെ പ്രധാനികൾ:

• അദ്ധ്യക്ഷത: വാർഡ് മെമ്പർ നാദിറ ഫൈസൽ.

• പ്രസംഗകർ: കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ചാർലി കോശി, സി.പി.എം ബ്രാഞ്ച് സെക്രട്ടറി നിയാസ് കല്ലുപുരയ്ക്കൽ, അൻസർ വെള്ളുപറമ്പിൽ, ചാക്കോ ടി.ജെ., സുമേഷ് ചമ്പക്കുളം, അനിയാച്ചൻ മൈലപ്ര, മുഹമ്മദ് സാലി, സജീവൻ പുത്തൻവീട്ടിൽ, ജെഫിൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed