കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

പെരുവന്താനത്ത് കോൺഗ്രസ് തമ്മിലടി; പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെടെ ആറുപേർക്ക് പരിക്ക്, പ്രസിഡന്റിന് ഡിഗ്രി യോഗ്യതയില്ല എന്ന് കോൺഗ്രസ്‌ പഞ്ചായത്ത് മെമ്പർ സോഷ്യൽ മീഡിയയിൽ കുറിച്ചു, സംഘർഷത്തിന് കാരണമായത് പഞ്ചായത്ത് പ്രസിഡന്റിന്റെ യോഗ്യതയെക്കുറിച്ചുള്ള വിവാദമാണ്

0
681317de-95a9-4619-b701-473c91a8cdc7

പെരുവന്താനത്ത് കോൺഗ്രസ് ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം ഏറ്റുമുട്ടലായി മാറി. പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭർത്താവും യൂത്ത് കോൺഗ്രസ്‌ നേതാവും തമ്മിലുണ്ടായ സംഘർഷത്തിൽ ഇരു വിഭാഗങ്ങളിലെയും ആറോളം പേർക്ക് പരിക്കേറ്റതായി വിവരം. പരിക്കേറ്റവർ പെരുവന്താനം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഘർഷത്തിന് കാരണമായത് പഞ്ചായത്ത് പ്രസിഡന്റിന്റെ യോഗ്യതയെക്കുറിച്ചുള്ള വിവാദമാണ്. പ്രസിഡന്റിന് ഡിഗ്രി യോഗ്യതയില്ലെന്നും, തിരഞ്ഞെടുപ്പ് സമയത്ത് കെ.എസ്.യു. കൗൺസിലറായി വ്യാജമായി പരിചയപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നുമുള്ള ആരോപണമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കോൺഗ്രസ് നേതാവ് ഷാജി പുല്ലാടാണ് ഈ ആരോപണം സോഷ്യൽ മീഡിയയിൽ ഉന്നയിച്ചത്.

വിവാദം ശക്തമായതോടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വിഷയം ചർച്ചയായി. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവും കൂട്ടാളിയും ചേർന്ന് എതിര്‍വിഭാഗത്തെ മര്‍ദ്ദിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.

കോൺഗ്രസ് ഗ്രൂപ്പുകൾ തമ്മിലുള്ള കടുത്ത വാഗ്വാദം അവസാനം ഏറ്റുമുട്ടലിലേക്ക് വഴിമാറുക ആയിരുന്നു വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ സംഘർഷം ബാധിക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.

പെരുവന്താനത്ത് കോൺഗ്രസ് വിഭാഗീയത വീണ്ടും തുറന്നുകാട്ടുന്ന തരത്തിലുള്ള സംഭവമാണ് അരങ്ങേറിയത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed