കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

മുണ്ടക്കയത്ത് ‘വെര്‍ച്വല്‍ അറസ്റ്റ്’ തട്ടിപ്പ്; അദ്യം ചോദിച്ചത് അറസ്റ്റ് ഒഴുവാക്കാൻ 8000 രൂപ, യുവാവ് സഹായം തേടി എത്തിയത് കേരള ടുഡേ ന്യൂസിൽ…ഡിജിറ്റല്‍ അറസ്‌റ്റിനെ ഭയപ്പെടരുത്, വിഡിയോ കോൾ വഴി അറസ്റ്റ് പറ്റില്ല, തട്ടിപ്പിൽ വീഴരുത്

0
05a0658c-fdf9-474e-91cf-cb041bf7611e

പെൺ കുട്ടിയുമായി സെക്സ് ചാറ്റിൽ ഏർപ്പെട്ടു സൈബർക്രൈം കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അറസ്റ്റിലാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്, യുവാവിന് ഒരു ദിവസം അജ്ഞാത നമ്പറിൽ നിന്ന് വിഡിയോ കോൾ വന്നു. ഈ കോൾ എടുത്തപ്പോൾ മറുവശത്ത് നഗ്നയായ സ്ത്രീയായിരുന്നു ഉണ്ടായിരുന്നത്. ഈ വിഡിയോ റെക്കോർഡ് ചെയ്താണ് യുവാവിനെ തട്ടിപ്പ്സംഘo ഭീഷണിപ്പെടുത്തിയതെന്നാണ് യുവാവ് പറയുന്നത്. പണം നൽകിയില്ലെങ്കിൽ കേസ് നിങ്ങളുടെ പോലീസ് സ്റ്റേഷനലേയ്ക്ക് കൈമാറും തുടർന്ന് നിങ്ങൾ ജയിലിൽ പോവും എന്നായിരുന്നു ഭീഷണി

മുംബൈ സഹാർ പൊലീസ് സ്റ്റേഷനിൽ ഒരുസ്ത്രി പീഡന പരാതി കേസുണ്ടെന്ന് പൊലീസ് വേഷത്തിൽ വിഡിയോ കാളിലൂടെ യുവാവിനെ വിശ്വസിപ്പിക്കുകയായിരുന്നു. കേസ് ഒഴുവാക്കാൻ 8000 രൂപ ആദ്യം ചോദിക്കുകയും പിന്നാലെ പണം നൽകി ഇല്ലങ്കിൽ ജയിലിൽ പോവും എന്ന് പറഞ്ഞും ഭീഷണിയായി

ഭീഷണിക്ക് പിന്നാലെ 1000 രൂപ പരാതിക്കാരൻ അയച്ചു നൽകി. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് യുവാവ് കേരളടുഡേ ന്യൂസിൽ സഹായം തേടിയത്, ചാറ്റുകൾ പരിശോധിച്ച കേരള ടുഡേ ടീം തട്ടിപ്പ് എന്ന് മനസിലാക്കുകയും യുവാവിൽ നിന്നും കൂടുതൽ പണം നഷ്ടപ്പെടാതെ തട്ടിപ്പ് സംഘത്തിൽ നിന്നും രക്ഷനേടി,

വിഡിയോ കോൾ വഴി പൊലീസ് ആരെയെങ്കിലും അറസ്റ്റ് ചെയ്യുമോ? കേസ് തീർക്കാൻ ഏതെങ്കിലും അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുമോ? ഇന്ത്യയിൽ ഒരു അന്വേഷണ ഏജൻസിയും ഈ 2 ഇടപാടും നടത്തുന്നില്ല, പൊലീസ് ഉദ്യോഗസ്ഥന്റെ ഡിപി കണ്ടു ഭയപ്പെടേണ്ടതില്ല.അസ്വസ്ഥതയും ടെൻഷനും ജനിപ്പിച്ച് പണം കൈപ്പറ്റുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed