കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും രാഷ്ട്രീയ നയവിശദീകരണ  യോഗവും നടത്തി

0
IMG-20251004-WA0184.jpg

കോരുത്തോട് :രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ സംരക്ഷിക്കുന്ന സിപിഐ എം ബിജെപി കൂട്ടുകെട്ടിനെതിരെ മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും രാഷ്ട്രീയ നയവിശദീകരണ  യോഗവും കോരുത്തോട് ടൗണിൽ നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബിനു മറ്റക്കര അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം സെക്രട്ടറി അഡ്വ.പി എ സലിം ഉദ്ഘാടനം ചെയ്തു. ഡിസിസി ഉപാധ്യക്ഷൻ അഡ്വ.ജി.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ഷിൻസ് പീറ്റർ, പ്രകാശ് പുളിക്കൻ, കെ എസ് രാജു,റെജി qഅമ്പാറ, സി എ തോമസ്,പി സി രാധകൃഷ്ണൻ, ബി ജയചന്ദ്രൻ,ടി ടി സാബു,കെ കെ ജനാർദ്ദനൻ, ബോബി കെ മാത്യു, ഫസീം ചുടുകാട്ടിൽ,നാസർ പനച്ചി,ഹർഷദേവ്,സന്ധ്യാ വിനോദ്, ആശ ജോയ്, വിജയമ്മ ബാബു,അഡ്വ. മെർളി ടോം, റെമിൻ രാജൻ,രത്മ്മ രവിദ്രൻ, ഷീബാ ദിഫൈൻ,റെനി സെബാസ്റ്റ്യൻ, രഞ്ജിത്ത് കുര്യൻ, സാബു മാടുക്കാംങ്കൽ, മാത്യു ജോസഫ്, ജോസഫ് പുതിയത്ത്, സുനിൽ മണ്ണിൽ,ബിനോയ്‌ ഇലവുംങ്കൽ സാറാമ്മ കെഴപ്ലാക്കാൻ,സുകുമാരൻ,ടോംസ്‌ കുര്യൻ,സാബു പതിക്കൻ,ബാബു കൊക്കാപ്പള്ളി,നജീബ് പനക്കച്ചറ, ബിനു വരിക്കാനി, ബാബുകുട്ടി കേഴപ്ലാക്കൽ,ഷൈൻ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *