എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് സർക്കാർ അവലോകനയോഗം യോഗം നടന്നു
കോട്ടയം :ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ 2025 സെപ്റ്റംബർ 1 മുതൽ 8 വരെയാണ് നടത്തപ്പെടുന്നത് .
പെരുന്നാൾ ഒരുക്കങ്ങളുടെ മുന്നോടിയായി സർക്കാർ അധികാരികളുമായുള്ള അവലോകന യോഗം ഇന്ന് കോട്ടയം കളക്ടറേറ്റിൽ ബഹു. സഹകരണ വകുപ്പ് മന്ത്രി ശ്രീ. വി.എൻ വാസവൻ, ബഹു. കളക്ടർ ശ്രീ.ചേതൻ കുമാർ മീണാ ഐ.എ.എസ്, ബഹു.സബ് കളക്ടർ ശ്രീ. ആയുഷ് ഗോയേൽ ഐ.എ.എസ്, എ.ഡി.എം ശ്രീ. ശ്രീജിത്ത് എസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
.
യോഗത്തിൽ മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ബിജു കെ സി ,കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ റെജി. എം. ഫിലിപ്പോസ് കത്തീഡ്രൽ പ്രധിനിധികളായി പ്രോഗ്രാം ജോയിന്റ് കൺവീനർ റവ. ഫാ. ലിറ്റു ജേക്കബ് തണ്ടാശ്ശേരിയിൽ , കത്തീഡ്രൽ ട്രസ്റ്റീമാരായ ശ്രീ.സുരേഷ് കെ ഏബ്രഹാം കണിയാംപറമ്പിൽ, ശ്രീ.ബെന്നി ടി ചെറിയാൻ താഴത്തേടത്ത്, ശ്രീ.ജോർജ് സഖറിയാ ചെമ്പോല, സെക്രട്ടറി ശ്രീ.പി.എ ചെറിയാൻ പുത്തൻപുരയ്ക്കൽ ,പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഡീക്കൻ ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ , പ്രോഗ്രാം കമ്മിറ്റി മെമ്പർ ശ്രീ ജേക്കബ് വി. ജെ വാഴത്തറ എന്നിവരും വിവിധ സർക്കാർ വകുപ്പുകളിലെ പ്രതിനിധികളും പങ്കെടുത്തു