കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

ചിറക്കടവില്‍ ഹൈക്കോടതി ഇടപെടല്‍: വാര്‍ഡ് നറുക്കെടുപ്പ് റദ്ദാക്കി,തെരഞ്ഞെടുപ്പ്  നടപടിക്രമം പുനഃപരിശോധിക്കാന്‍ നിര്‍ദേശം

0
IMG_20251105_221824.jpg



പൊൻകുന്നം :ചിറക്കടവ് ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നറുക്കെടുപ്പ് ചട്ടലംഘനത്തില്‍ ഹൈക്കോടതിയുടെ ശക്തമായ ഇടപെടല്‍. 2025 ഒക്ടോബര്‍ 16-ന് നടന്ന വാര്‍ഡ് നറുക്കെടുപ്പില്‍ ചട്ടലംഘനങ്ങള്‍ നടന്നതായി ആരോപിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷനെ നടപടിക്രമം പുനഃപരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം എം.ജി. വിനോദും, യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ് രാഹുല്‍ ബി. പിള്ളയും ചേര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍, വാര്‍ഡുകള്‍ നിശ്ചയിക്കുന്നതില്‍ നിയമപ്രകാരമുള്ള നടപടിക്രമം പാലിക്കപെടാതെ തെറ്റായ രീതിയില്‍ നറുക്കെടുപ്പ് നടപ്പാക്കിയതാണെന്നും ആരോപിച്ചു.

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, വിഷയത്തില്‍ പ്രാഥമിക തെളിവുകള്‍ നിലനിലനില്‍ക്കുന്നുവെന്ന് സൂചിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ നടപടി വിശദമായി പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ നടപടിക്രമത്തിലെ പിഴവുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, നറുക്കെടുപ്പ് റദ്ദാക്കി ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ മുന്ന് ദിവസത്തിനകം വീണ്ടും നറുക്കെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്കു  നിര്‍ദ്ദേശം നല്‍കി.
ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വക്കേറ്റ് ലിജി വടക്കേടത്ത് ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *

You may have missed