കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് മൂന്ന് പോലീസുകാർക്ക് പരിക്ക്

0
IMG_20250823_154847.jpg

കോട്ടയം :  പാമ്പാടി ചേന്നം പള്ളിക്ക് സമീപം പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് മൂന്ന് പോലീസുകാർക്ക് പരിക്ക്, ദേശീയപാത 183 ൽ ചേന്നംപള്ളിക്ക് സമീപം പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിൽ ഇടിക്കുകയായിരുന്നു, ഇന്ന് രാവിലെ 6:45 ഓടെയാണ് സംഭവം.പൊൻകുന്നം പോലീസ് സ്റ്റേഷനിലെ എസ്.ഐ അനിൽ, എ.എസ്.ഐ ജോൺസൺ.എസ്, സി.പി.ഒ ശ്രീജിത്ത് എന്നിവരാണ് അപകടത്തിൽപെട്ടത്. ,കേസന്വേഷണവുമായി ബന്ധപ്പെട്ട് കോട്ടയത്ത് എത്തിയ ഇവർ തിരികെ പൊൻകുന്നത്തിന് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്, അപകടത്തെ തുടർന്ന് പാമ്പാടി എസ്.ഐ ഉദയകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി മൂവരേയും ആശുപത്രിയിൽ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed