കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

കോട്ടയം ജില്ല ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ്

0
IMG-20251020-WA0346.jpg



കാഞ്ഞിരപ്പള്ളി: എ കെ ജെ എം ഹൈസ്കൂളിൽ നടന്ന കോട്ടയം ജില്ല ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് അവസാനിച്ചു. ബോയ്സ് , ഗേൾസ് അണ്ടർ (9,11,13,15&17) കാറ്റഗറിയിൽ ആയിരുന്നു മത്സരം. ഇവിടെ വിജയിച്ചവർ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന  മത്സരത്തിലേക്ക് യോഗ്യത നേടി. വിവിധ വിഭാഗങ്ങളിലെ വിജയികൾ -ഗേൾസ് അണ്ടർ 9  -ക്ലാരിറ്റ് ജേക്കബ്, ബോയ്സ് അണ്ടർ 9 -ബെൻ ജോർജ് ബോയ്സ് അണ്ടർ 11 –  അബിരാം എം എ, ഗേൾസ് അണ്ടർ 11- റിതി ആർ നായർ ഗേൾസ് അണ്ടർ 13- ശിവഗംഗ വി പി, ബോയ്സ് അണ്ടർ- 13 തരുൺ തര്യൻ,  ബോയ്സ് അണ്ടർ 15- ജീവൻ മാത്യു,ഗേൾസ് അണ്ടർ 15  അശ്വതി ആർ, ബോയ്സ് അണ്ടർ 17- അലോൺ അലക്സ്, ഗേൾസ് അണ്ടർ 17- അശ്വതി രതീഷ് തുടങ്ങിയവർ വിവിധ വിഭാഗങ്ങളിലായി ഒന്നാം സ്ഥാനം നേടി.

രാവിലെ ടേബിൾ ടെന്നീസ് അസോസിയേഷൻ പ്രസിഡൻറ് ശ്രീ ഫിലിപ്പ് നിക്കളവോസ് പള്ളിവാതുക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ കെ ജെ എം സ്കൂൾ പ്രിൻസിപ്പൽ ഫാദർ അഗസ്റ്റിൻ പീടികാമല മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ജില്ലാ ടേബിൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് ശ്രീ മോഹൻ തോമസ് ഡോക്ടർ മനു പി എസ്,ഡോ സിജോ കെ ചെറിയാൻ,ശ്രീ പ്രതീഷ് ദിവാകരൻ,അസോസിയേഷൻ പ്രസിഡൻറ് ശ്രീ ഫിലിപ്പ് നിക്കളവോസ് പള്ളിവാതുക്കൽ, പ്രവീൺ തരിയൻ, ശ്രീമതി ഉഷാകുമാരി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *