മാലാഖമാരുടെ കടകളുടെ ഉദ്ഘാടനം നടന്നു.
പൊൻകുന്നം :ചെങ്കൽ – 19ാം-മൈൽ എയ്ഞ്ചൽസ് വില്ലേജിൽ പുതിയതായി ആരംഭിച്ച മാലാഖമാരുടെ കടകളുടെ ഉദ്ഘാടനം സാമൂഹ്യനീതി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ആർ. ബിന്ദു നിർവഹിച്ചു.തുടർന്ന് നടന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ. ജോസ് പുളിക്കൽ, കാഞ്ഞിരപ്പള്ളി MLA N. ജയരാജ്,
വികാരി ജനറാൾ റവ ഡോ. സെബാസ്റ്റ്യൻ കൊല്ലം കുന്നേൽ, എയ്ഞ്ചൽസ് വില്ലേജ് ഡയറക്ടർ ഫാ.റോയി മാത്യു വടക്കേൽ, പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റി സേവ്യർ SCJG എന്നിവർ പ്രസംഗിച്ചു.
എയ്ഞ്ചൽസ് വില്ലേജിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ തൊഴിൽ സംരംഭങ്ങളുടെ ഭാഗമായിട്ടാണ്
എയ്ഞ്ചൽസ് ഗിഫ്റ്റ്സ് – ചാരിറ്റി സ്റ്റോർ, എയ്ഞ്ചൽസ് എയ്ഡ്സ് ഷോപ്പ് ( ഭിന്നശേഷി സഹായ ഉപകരണങ്ങൾ ലഭ്യമാകുന്ന കട ), വിനീതിന്റെ തട്ടുകട തുടങ്ങിയ 3 കടകളും ആരംഭിച്ചിരിക്കുന്നത്.