കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

വില്ലൻ ചിറയിൽ ഇനി വീഴാതെ നടക്കാo

0
eiHEZ1I30898.jpg


മണ്ണാറക്കയം: വില്ലൻചിറ കുന്നിന്റെ മുകളിലെ പാറക്കെട്ടുകൾ കയറി വേണം ആ 12 കുടുംബങ്ങൾക്ക് വീട്ടിൽ എത്തുവാൻ. ഈ ഇടവഴിയുടെ നടുവിൽ നിൽക്കുന്ന 90 ഇഞ്ച് വണ്ണമുള്ള കൂറ്റൻ ആഞ്ഞിലി മരത്തിന് അടുത്ത് എത്തിയാൽ നന്നായി ചെരിഞ്ഞു വേണം ആളുകൾക്ക് അപ്പുറം കടക്കുവാൻ. ചെളിയും വെള്ളവും നിറഞ്ഞ ദുസഹകമായ ഇടവഴിയിലൂടെ പരിമിതമായ സഞ്ചാര സ്വാതന്ത്ര്യം അനുഭവിച്ചായിരുന്നു പതിറ്റാണ്ടുകളായി ആ 12 കുടുംബങ്ങളുടെ യാത്ര. മഴയെത്തും രാത്രിയിലും വഴുക്കുന്ന പാറയിൽ നിന്ന് വീണ പരിക്കുപറ്റിയവർ ഏറെയുണ്ട് ഇവിടെ. വാർഡ് മെമ്പർ ആന്റണി മാർട്ടിൻ മൂന്നുലക്ഷം രൂപ ഫണ്ട് അനുവദിച്ചു എങ്കിലും വീടുകളോട് ചേർന്നുള്ള പാറക്കെട്ട് പൊട്ടിക്കുന്നതിനും ഇരുവശങ്ങളിലും കോടതി വ്യവഹാരങ്ങളിൽപെട്ടു കിടക്കുന്ന സ്ഥലത്തിനു  നടുവിൽ നിൽക്കുന്ന മരം വെട്ടുന്നതിനും ഏറെ തടസ്സങ്ങൾ ഉണ്ടായി. പണി ചെയ്യുവാൻ ഏറെ തടസ്സങ്ങൾ  ഉള്ള വഴിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാൻ കോൺട്രാക്ടർമാർ വിസമ്മതിച്ചപ്പോഴാണ് പാറ പൊട്ടിച്ചു തന്നാൽ പണി ഏറ്റെടുക്കാം എന്ന വാഗ്ദാനവുമായി അൽഫോൻസ് കോൺട്രാക്ടർ എത്തിയത്. തുടർന്ന് റോഡിന്റെ ഗുണഭോക്താക്കളുടെ യോഗം വിളിച്ചുചേർത്ത് അവരുടെ സഹകരണത്തോടെ മരുന്ന് ഒഴിച്ച് പാറ പൊട്ടിച്ച്  നീക്കുകയായിരുന്നു. പാറ പൊട്ടിക്കുന്നതിനു മാത്രം ഏകദേശം 70,000 രൂപയോളം ചെലവ് വന്നു. തുടർന്ന് വാർഡ് ഫണ്ട് ആയി ലഭിച്ച 3 ലക്ഷം രൂപ ഉപയോഗിച്ച്  റോഡ് കെട്ടിയെടുത്ത് നിർമ്മാണം പൂർത്തിയാക്കി. ഏറെ പ്രതിസന്ധികൾ കടന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനമായ റോഡ് നിർമ്മാണം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് വാർഡ് മെമ്പർ ആന്റണി മാർട്ടിൻ. തങ്ങൾക്ക് ലഭിച്ച റോഡിന്റെ ഉദ്ഘാടനം  വെടിക്കെട്ടും ഗാനമേളയും ഭക്ഷണവിതരണവും നടത്തി നാട്ടുകാർ ആഘോഷമാക്കി മാറ്റി. ഗവൺമെന്റ് ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ആർ ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ആന്റണി മാർട്ടിൻ വൈസ് പ്രസിഡണ്ട് സതീ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ
ബി രവീന്ദ്രൻ നായർ മിനി സേതുനാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ സുമേഷ് ആൻഡ്രൂസ് രാജേഷ് എം ബി, ഷാക്കി സജീവ് അമ്പിളി ശിവദാസ് ലീന കൃഷ്ണകുമാർ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായവി എൻ കരുണാകരൻ ബി ബാലചന്ദ്രൻ സുരേഷ് കുമാർ  അജിത് കുമാർ ജി  മധു താവു ക്കുന്നേൽ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You may have missed