കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വന്യമൃഗ ആക്രമണം തടയണം: സജി മഞ്ഞക്കടമ്പിൽ

0
IMG-20250831-WA0151.jpg



ഈരാറ്റുപേട്ട:പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പ്രത്യേഗിച്ച് കൂട്ടിക്കൽ , എരുമേലി, കോരുത്തോട്, മുണ്ടക്കയം എന്ന് പ്രധേശങ്ങളിലെ ജനജീവിതത്തിന് ഭീഷണിയായി വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണം തടയുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നാട്ടിൽ ഇറങ്ങുന്ന വന്യജീവികളെ  നിയന്ത്രിക്കുന്നതിനും, ആന ഉൾപ്പെടെ ഉള്ളവരെ പിടികൂടുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ അടിയന്തരമായി സ്വീകരിക്കണം എന്ന് ത്യ ണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
ത്യണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം നേതൃയോഗം ഈരാറ്റുപേട്ട ഫെയിസ് മിനി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു.

ജില്ലാ ചീഫ് കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സമിതി അംഗം അൻസാരി ഈരാറ്റുപേട്ട, നോബി ജോസ് , ബിബിൻ രാജു ശൂരനാടൻ, നൗഷാദ് കീഴേടം, റഷീദ് കെ എം , നിയാസ് കെ പി, സക്കീർ ചെമ്പരപ്പള്ളി, ഹാഷിം മേത്തർ, റജി ജോർജ്, സന്തോഷ് വള്ളോംകുഴി , സന്തോഷ് മൂക്കിലക്കാട്ടിൽ, നിസ്സാർ കെ പി, ബാബു ചെമ്മാപ്പറ, മുഹമ്മദ് റഷീദ്, ഷിഹാബ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed