ആത്മാഭിമാനമുള്ള സിപിഐ പ്രവർത്തകർ ഇടതുമുന്നണി വിട്ട് പുറത്തുവരണം – ജി ഹരിലാൽ
പൊൻകുന്നം :-ചിറക്കടവിൽ ഇടത്പക്ഷ ജനാധിപത്യ മുന്നണിയിൽ നിന്ന് രാജിവച്ച് സ്വതന്ത്രനായി മത്സരിച്ച ആന്റണി മാർട്ടിന്റെ പിന്തുണ ഭരണ സമിതി സ്വീകരിച്ചത്തിലൂടെ തിരഞ്ഞെടുപ്പ് കാലത്ത് ഇരുവരും തമ്മിലുള്ള രഹസ്യബാന്ധവം പുറത്തുവന്നെന്ന് ബിജെപി ജില്ലാ സെക്രട്ടറി ജി.ഹരിലാൽ ആരോപിച്ചു.
ചിറക്കടവ് ഏഴാം വാർഡിൽ
സിപിഎം പ്രവർത്തകർ സിപിഐ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി സ്വതന്ത്ര സ്ഥാനാർത്ഥിയുടെ വിജയത്തിനയാണ് പ്രവർത്തിച്ചതെന്ന് നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നതാണ്. സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ ഉൾപ്പടെ ഇതിൽ പ്രതിഷേധിച്ച് ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ
പ്രസിഡന്റിന്റെ പേരിന് പിന്തുണ നൽകിയത് പോലും സ്വതന്ത്ര അംഗമാണ്.തിരഞ്ഞെടുപ്പ് കാലത്തെ രഹസ്യബാന്ധത്തിന് ഇതിൽപരം തെളിവില്ല. ആത്മാഭിമാനമുള്ള സിപിഐ പ്രവർത്തകർ ഇടതുമുന്നണി വിട്ട് പുറത്തുവരണമെന്നും ജി. ഹരിലാൽ പറഞ്ഞു