കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

ഉദ്ഘാടനങ്ങൾ നടത്തി ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കരുത് ബിജെപി

0
IMG-20251004-WA0101.jpg



പൊൻകുന്നം :- ചിറക്കടവ് പഞ്ചായത്ത് പൊൻകുന്നത്ത് പണികഴിപ്പിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ മൂന്നാമത്തെ ഉദ്ഘാടനം നടത്തി ചിറക്കടവ് പഞ്ചായത്ത് ജനങ്ങളെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ സെക്രട്ടറി ജി ഹരിലാൽ ആരോപിച്ചു.

ചിറക്കടവ് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ മൂന്നാമത്തെ ഉദ്ഘാടനമാണ് ഇപ്പോൾ നടന്നത്.

2018 ഇൽ അഡ്വക്കേറ്റ് ജയാ ശ്രീധർ പഞ്ചായത്ത് അധ്യക്ഷയായ സമയത്ത് തദ്ദേശഭവകുപ്പ് മന്ത്രി എസി മൊയ്തീൻ നിർമ്മാണ ഉദ്ഘാടനവും 2020 ഇൽ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം എന്ന പേരിൽ ഇതേ മന്ത്രി തന്നെ പങ്കെടുത്തുകൊണ്ട് രണ്ട് ഉദ്ഘാടനം മാമാങ്കങ്ങൾ നടത്തുകയുണ്ടായി.

ഇപ്പോൾ മൂന്നാമത്തെ തവണയാണ് ഇതേ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം നടത്തുന്നത്. ലക്ഷക്കണക്കിന് രൂപ പൊതുഖജനാവിൽ നിന്നും നഷ്ടപ്പെടുത്തിയാണ് ഒരേ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം മൂന്ന് തവണ നടത്തിയത് എന്നത് ജനങ്ങൾ മനസ്സിലാക്കണം.
വികസന പ്രവർത്തനങ്ങൾ പമറ്റൊന്നും അവകാശപ്പെടാൻ ഇല്ലാത്തതിനാലാണ്  പഞ്ചായത്ത് ഭരണസമിതിക്ക് ഒരേ കെട്ടിടം മൂന്ന് തവണ ഉദ്ഘാടനം ചെയ്യേണ്ടി വന്നതെന്നും ജി ഹരിലാൽ ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You may have missed