കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

ശബരിമല കീഴ്ശാന്തി നറുക്കെടുപ്പും പമ്പ മേൽശാന്തി നറുക്കെടുപ്പും നാളെ

0
e8d0119f-7ecb-4fb9-ac63-f12282706efc

ചിങ്ങമാസ  പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന്  ദീപം തെളിയിക്കും. ചിങ്ങമാസം ഒന്നായ ഞായറാഴ്ച രാവിലെ അഞ്ചു മണിക്കാണ് നട തുറക്കുക. അന്ന് രാവിലെ  ഉഷ പൂജയ്ക്ക് ശേഷം  7.30 ന് ശബരിമല  കീഴ്ശാന്തിയെ തെരഞ്ഞെടുക്കുന്നതിള്ള  നറുക്കെടുപ്പ് നടക്കും. ശ്രീകോവിലിന് മുന്നിൽ വച്ചാണ്  നറുക്കെടുപ്പ് നടക്കുക.  ദേവസ്വം കമ്മീഷണർ  ബി സുനിൽ കുമാർ  നറുക്കെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകും. രാവിലെ 9 ന് പമ്പയിലും   പമ്പ ഗണപതി   ക്ഷേത്രത്തിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള  നറുക്കെടുപ്പ്  നടക്കും. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21 രാത്രി 10 മണിക്ക് നടയടക്കും.

Leave a Reply

Your email address will not be published. Required fields are marked *

You may have missed