കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
August 5, 2025

പാലാ തൊടുപുഴ റോഡിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

1a9eeece-7878-4fda-b13c-e8bd62d885f8.jpg

പാലാ തൊടുപുഴ റോഡിൽ മുണ്ടാങ്കൽ പള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ, മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 )എന്നിവരാണ് മരിച്ചത്. ജോമോളുടെ മകൾ പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോൾ ഗുരുതരാവസ്ഥയിൽ പാലാ മരിയൻ സെൻ്റർ ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ടിരിക്കുകയാണ്.

രാവിലെ 9:30 ഓടെ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

You may have missed