കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

നിർധന കിഡ്നി രോഗികൾക്ക് സഹായഹസ്തവുമായി മുണ്ടക്കയം ഗ്രാമപഞ്ചായത്ത് : ചികിത്സ ധനസഹായവും ഡയാലിസിസ് കിറ്റ് വിതരണവും നടത്തി

10569d67-651f-4868-b1c8-bc3e79e0e490.jpg

മുണ്ടക്കയം: നിർധന കിഡ്നി രോഗികൾക്ക് സഹായഹസ്തവുമായി മുണ്ടക്കയം ഗ്രാമപഞ്ചായത്ത് . പഞ്ചായത്തിലെ അർഹരായ മുഴുവൻ കിഡ്നി രോഗികൾക്കും, ഒരു വർഷക്കാലയളവിലേക്കുള്ള ഡയാലിസിസ് കിറ്റും, ആശുപത്രി ചിലവിനുള്ള ചികിത്സ ധനസഹായവും വിതരണം ചെയ്തു.

മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ വാർഷിക ആരോഗ്യ പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ചികിത്സാ സഹായമാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാദാസിന്റ അധ്യക്ഷതയിൽ പരിപാടിയുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽ.എ നിർവഹിച്ചു. കോട്ടയം ജില്ലയിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സാമ്പത്തികമായി വളരെയേറെ കഷ്ടപ്പെടുന്ന നിർധനരായ കിഡ്നി രോഗികളെ സഹായിക്കുവാനായി മുന്നോട്ടു വന്നിരിക്കുന്ന മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഭരണ സമിതി ജില്ലയിലെ മറ്റ് തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഒരു മഹത്തായ സാമൂഹിക പ്രതിബദ്ധതയുടെ മാതൃകയായി മാറിയിരിക്കുകയാണ്.

You may have missed