കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

പാറത്തോട് പഞ്ചായത്ത് 15-ാം വാർഡിലെ കുന്നുംഭാഗം റോഡ് സംബന്ധിച്ച് ചിലർ നടത്തുന്ന കുപ്രചരണങ്ങൾ അടിസ്ഥഥാന രഹിതമാണെന്ന് പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ്,

8f513662-b007-44d4-b2e4-7da7679c5957.jpg


കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്ത് 15-ാം വാർഡിലെ കുന്നുംഭാഗം റോഡ് സംബന്ധിച്ച് ചിലർ നടത്തുന്ന കുപ്രചരണങ്ങൾ അടിസ്ഥഥാനരഹിതമാണെന്ന് പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശികുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പാറത്തോട് പഞ്ചായത്തിലെ 15-ാം വാർഡിലെ മെംബറുടെ കഴിവുകേട് മറച്ചുവെയ്ക്കാൻ നടത്തുന്ന സമാരംഭാസമാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിനുള്ളിൽ അരങ്ങേറിയത്. പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം തടസപ്പെടുത്തുമാറ് ഒരു കൂട്ടം ആളുകൾ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മുറിയുടെ മുന്നിലെത്തി ആരോപണങ്ങൾ ഉന്നയിച്ച് ബഹളമുണ്ടാക്കുകയായിരുന്നു. ഓൺലൈൻ മാധ്യമങ്ങളേയും ചില പത്രലേഖകരേയും സ്‌ഥലത്തു വിളിച്ചു വരുത്തിയ ശേഷമായിരുന്നു ഈ സമരാഭാസം. പഞ്ചായത്ത് പ്രസിഡന്റനെ അപകീർത്തിപ്പെടുത്തിയതിനും, ഓഫീസ് പ്രവർത്തനം തടസപ്പെടുത്തിയവർക്കമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ഈ റോഡിന്റെ കയറ്റം കുറയ്ക്കുവാനും റോഡിന്റെ വശം കോൺക്രീറ്റ് ചെയ്‌ത്‌ നവീകരിക്കുവാനുമായി പത്തുലക്ഷം രൂപ അനുവദിക്കുകയായിരുന്നു. മാർച്ചിനു മുമ്പ് പണി പൂർത്തിയാക്കുമെന്ന് കരാറുകാരൻ എഗ്രിമെന്റ്. വെച്ചിരുന്നുവെങ്കിലും ഇത് നടപ്പായില്ല. കുന്നുീഭാഗം റോഡിന്റെ പണി എത്രയും വേഗം പൂർത്തീകരിക്കുവാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുക്കുകയും ചെയ്തിടുണ്ട്.
പ്രസിഡന്റിനും പഞ്ചായത്തിനുമെതിരെ ചിലർ നടത്തുന്ന അപവാദ പ്രചരണങ്ങൾ അവസാനിപിക്കണമെന്നും പ്രസിഡന്റ് ആവശ്യപെട്ടു. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് മെംബർമാരായ വിജയമ്മ വിജയലാൽ, ഡയസ് കോക്കാട്ട്, കെ എസ് സിയാദ്, ജോണി കുട്ടി മഠത്തിനകം എന്നിവരും പങ്കെടുത്തു.

You may have missed