കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
August 5, 2025

മുന്‍പു സോഫിയ. ഇപ്പോള്‍ പുരുഷോത്തമന്‍, വന്യമൃഗങ്ങള്‍ക്കിരായായി മനുഷ്യ ജീവനുകള്‍.. വനം വകുപ്പ് കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച കര്‍മ്മ പദ്ധതികള്‍ എവിടെ പോയ്. അന്നേ പറഞ്ഞതാ ഇതോന്നും നടപ്പാക്കാന്‍ പോകുന്നില്ലെന്നു ജനങ്ങള്‍

0
eiRNC4Z47221.jpg

കാട്ടാന മകനു നേരെ പാഞ്ഞടുക്കുന്നതു കണ്ടു രക്ഷിക്കാന്‍ എത്തിയ പിതാവിനെ കാട്ടനാ ആക്രമണത്തിൽ ഞെട്ടലിലാണു പെരുവന്താനം, മുണ്ടക്കയം മേഖലയില്‍ ഉള്ളവര്‍.സ്വകാര്യ എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളി കാഞ്ഞിരപ്പള്ളി സ്വദേശി തമ്ബലക്കാടു കുറ്റിക്കാട്ട് പുരുഷോത്തമനാണു (രാജു 64) കൊല്ലപ്പെട്ടത്.

ടാപ്പിങ്ങിനിടെ ഉച്ചയ്ക്കു 12 മണിയോടെയാണു പുരുഷോത്തമനെ കാട്ടാന ആക്രമിച്ചത്. ഇയാള്‍ക്കൊപ്പം മകനും ഉണ്ടായിരുന്നെന്നു. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു പുരുഷോത്തമനെ കാട്ടാന ആക്രമിക്കുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മതംബയില്‍ കാട്ടാന അവിടെ മൊത്തം അക്രമാസക്തമായിരുന്നു. സമീപ പ്രദേശത്തെ കൃഷിയിടങ്ങളും വളര്‍ത്തുന്നയുടെ കൂടുകള്‍ അടക്കം തകര്‍ത്തു കളഞ്ഞു. തെങ്ങ് കുത്തി മറിക്കാന്‍ നോക്കി.

ഏതാനും മാസങ്ങള്‍ക്കു മുന്‍പാണു പെരുവന്താനം പഞ്ചായത്ത് ഏഴാം വാര്‍ഡ് വെള്ളാനി, കൊമ്ബന്‍പാറയിലെ സോഫിയയെ കാട്ടാന ആക്രമിച്ച്‌ കൊന്നത്. അന്നു കടുത്ത ജനരോഷം ഉണ്ടായപ്പോള്‍ സര്‍ക്കാരുകള്‍ ഉണര്‍ന്നു സോഫിയുടെ കുടുംബത്തെയും കൂട്ടിക്കലേക്കു മാറ്റി താമസിപ്പിച്ചിരുന്നു.

പിന്നാലെ വനം വകുപ്പ് സംസ്ഥാനത്തെ വന്യജീവി ആക്രമണം തടയാന്‍ 10 ഇന കര്‍മ്മ പദ്ധതികള്‍ രൂപം നല്‍കി. എല്ലാ ഫോറസ്റ്റ് ഡിവിഷനുകളിലും വന്യജീവികളുടെ സ്ഥിരം സഞ്ചാരപാതകള്‍, ആനത്താരകള്‍ എന്നിവ തുടര്‍ച്ചയായി നിരീക്ഷിക്കും. വന്യജീവി സംഘര്‍ഷ സംഘര്‍ഷ പ്രദേശങ്ങളില്‍ പ്രാദേശികമായി സന്നദ്ധ പ്രതികരണ സേന രൂപീകരിക്കും.

ജനവാസമേഖലകളിലേക്കു വന്യജീവികള്‍ പ്രവേശിക്കുന്നത് തടയാന്‍ സോളാര്‍ ഫെന്‍സിങ് ശക്തമാക്കും. ഗോത്ര സമൂഹങ്ങളുടെ പ്രാദേശിക അറിവുകളെ ഉപയോഗപ്പെടുത്തി വന്യജീവി ആക്രമണം തടയുക, വന്യജീവികള്‍ക്കു ഭക്ഷണവും വെള്ളവും വനത്തില്‍ ഉറപ്പ് വരുത്തുക, തുടങ്ങിയവയാണു കര്‍മ്മ പദ്ധതികള്‍.

എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രദേശത്ത് ഒരു ചെറു വിരല്‍ പോലും അനക്കാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. മുന്‍പു പലവട്ടം വനം വകുപ്പ് നല്‍കിയ വാഗ്ദാനങ്ങളാണ് ഇപ്പോള്‍ നടപടികളായി വനം വകുപ്പ് വീണ്ടും കര്‍മ പദ്ധതിയായി അവതരിപ്പിച്ചത്.

ഇതെല്ലാം മുന്‍പും വനം വകുപ്പിന് ചെയ്യാവുന്നതായിരുന്നു. പക്ഷേ, വനം വകുപ്പിന് താല്‍പര്യം ജനങ്ങളുടെ ജീവിതം ദുരിതമാക്കുന്ന നിയമങ്ങള്‍ കൊണ്ടുവരാനായിരുന്നു എന്നും ജനങ്ങള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed