പെരുവന്താനം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് സർക്കാരിന്റെ വികസനങ്ങൾ എണ്ണിപ്പറയുന്ന വികസന സദസ്സ് നടത്താൻ പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരം…
പെരുവന്താനം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് സർക്കാരിന്റെ വികസനങ്ങൾ എണ്ണിപ്പറയുന്ന വികസന സദസ്സ് നടത്താൻ പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരം…
വരുന്ന പഞ്ചായത്ത് നിയമസഭ തിരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് സർക്കാരിന്റെ വികസനങ്ങൾ എണ്ണിപ്പറയുവാൻ പിണറായി സർക്കാർ പഞ്ചായത്ത് തലങ്ങളിൽ നടത്തുന്ന പരിപാടിയാണ് വികസന സദസ്സ്. എന്നാൽ തിരഞ്ഞെടുപ്പിന് മുന്നിൽകണ്ട് രാഷ്ട്രീയ ലാഭത്തിനായി സർക്കാർ നടത്തുന്ന പരിപാടിയാണ് ഇതെന്നും ഇത്തരം പരിപാടികൾ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ നടത്തപ്പെടില്ല എന്നതുമാണ് പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വം നിലപാടെടുത്തിട്ടുള്ളത്. എന്നാൽ ഇതിന് വിരുദ്ധമായി കോൺഗ്രസ് ഭരിക്കുന്ന പെരുവന്താനം പഞ്ചായത്തിൽ വികസന സദസ്സ് നടത്തുവാൻ കോൺഗ്രസ് മെമ്പർമാരുടെ ഉൾപ്പെടെ അംഗീകാരം നേടിക്കൊണ്ട് ഐക്യകണ്ഠമായി ആണ് കമ്മറ്റി തീരുമാനം പാസാക്കിയിരിക്കുന്നത്. ഇതിൽ കമ്മിറ്റിയിൽ പങ്കെടുത്ത വാർഡ് മെമ്പർ ഷാജി പുല്ലാട് മാത്രം തീരുമാനം അറിയിച്ചിട്ടില്ല, പാർട്ടിയോടും പഞ്ചായത്ത് പ്രസിഡന്റ് നോടും ചോദിച്ചതിന് ശേഷം മാത്രമേ തീരുമാനം പറയാൻ സാധിക്കു എന്നാണ് ഷാജി പുല്ലാട് കമ്മിറ്റിൽ അറിയിച്ചത്, പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിജിനി ഷംസുദ്ദീൻ, വൈസ് പ്രസിഡണ്ട് ഇ ആർ ബൈജു, പാലൂർക്കാവ് വാർഡ് മെമ്പർ ഷീബ ബിനോയ് തുടങ്ങിയവർ കമ്മറ്റിയിൽ നിന്നും വിട്ടു നിന്നു. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ കോൺഗ്രസ് വാർഡ് മെമ്പർമാരുടെ ഇത്തരം പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളിൽ പാർട്ടിയുടെ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നു തുടങ്ങിയിട്ടുണ്ട്.