കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
August 5, 2025

ആനക്കല്ല്‌ സെന്റ് ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിൽ “ടെക്‌ ടോക്ക്‌” പരമ്പരയ്‌ക്ക്‌ തുടക്കമായി ; മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ്‌ ചാൻസലർ ഡോ.സാബു തോമസ്‌ കുട്ടികളുമായി സംവദിച്ചു.

b8c5add2-c904-4a34-ae83-171dfc3e0a13.jpg

കാഞ്ഞിരപ്പള്ളി: സാങ്കേതിക വിദ്യകളിലെ പുത്തൻ സാധ്യതകളെക്കുറിച്ച്‌ വിദ്യാർത്ഥികളിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ ആനക്കല്ല്‌ സെന്റ് ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിൽ ടെക്‌ ടോക്ക്‌ പരമ്പരയ്‌ക്ക്‌ തുടക്കം കുറിച്ചു. റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ്‌ പ്രമുഖ വ്യക്തികൾ നയിക്കുന്ന പ്രഭാഷണ പരമ്പരയ്‌ക്ക്‌ തുടക്കം കുറിച്ചത്‌.

പ്രശസ്‌ത ശാസ്‌ത്രജ്ഞനും മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ്‌ ചാൻസലറുമായ ഡോ. സാബു തോമസ്‌ ഉദ്‌ഘാടനം നിർവ്വഹിച്ചു. നാനോ ടെക്‌നോളജിയും ഭാവി സാങ്കേതിക വിദ്യകളും എന്ന വിഷയത്തിൽ അദ്ദേഹം അധ്യാപകരെയും വിദ്യാർത്ഥികളെയും അഭിസംബോധന ചെയ്‌ത്‌ പ്രസംഗിച്ചു.

നാനോ വൈപ്‌, ജീൻ എഡിറ്റിംഗ്‌, കെമിക്കൽ എഞ്ചിനീയറിംഗ്‌, എയറോ സ്‌പേസ്‌, മെഡിക്കൽ സയൻസ്‌ എന്നീ മേഖലകളിൽ നാനോ ടെക്‌നോളജിയുടെ പ്രാധാന്യം, ഇതുമൂലം ലോകത്തിന്‌ വന്ന മാറ്റങ്ങൾ, ലോകത്തിന്റെ സമ്പദ്‌ വ്യവസ്ഥയിൽ നാനോ ടെക്‌നോളജിയുടെ പങ്ക്‌ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച്‌ അദ്ദേഹം വിദ്യാർത്ഥികളെ ബോധവത്‌കരിച്ചു. നാനോ സയൻസിന്റെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്തെക്കുറിച്ചും വിവിധ മേഖലകളിലെ ഭാവി കണ്ടുപിടുത്തങ്ങളെ രൂപപ്പെടുത്തുന്നതിൽ അതിന്റെ പങ്കിനെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം വിദ്യാർത്ഥികൾക്ക്‌ വിലപ്പെട്ട ഉൾക്കാഴ്‌ചകൾ നൽകി.

സമ്മേളനത്തിൽ മാനേജർ റവ. ഫാ. ജോസഫ്‌ പൊങ്ങന്താനത്ത്, പ്രിൻസിപ്പാൾ ഫാ. ആന്റണി തോക്കനാട്ട്‌, വൈസ്‌ പ്രിൻസിപ്പാൾ ഫാ. ഷിജു കണ്ടപ്ലാക്കൽ , പി.റ്റി.എ. പ്രസിഡന്റ് ജോസ്‌ ആന്റണി എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളിൽ ശാസ്‌ത്രീയാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന്‌ പ്രിൻസിപ്പാൾ അറിയിച്ചു.

You may have missed