കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

മുണ്ടക്കയം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന തൊഴിൽപ്പൂരം ഒക്ടോബർ 14 ന് മുണ്ടക്കയം സി എസ് ഐ പാരീഷ് ഹാളിൽ

0
942bf9a7-e921-4fd7-9b5b-fe369b5d4817

മുണ്ടക്കയം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന തൊഴിൽപ്പൂരം ഒക്ടോബർ 14 ന്


മുണ്ടക്കയം…കേരള സംസ്ഥാന സർക്കാർ വിജ്ഞാന കേരളം പദ്ധതി പ്രകാരം മുണ്ടക്കയം ഗ്രാമപഞ്ചായത്ത്‌, മുണ്ടക്കയം കുടുംബശ്രീ സി ഡി എസ്, കുടുംബശ്രീ ജില്ലാ മിഷൻ കോട്ടയം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ14 /10/2025 ന് മുണ്ടക്കയം സി എസ് ഐ പാരീഷ് ഹാളിൽ വച്ചു തൊഴിൽ മേള നടത്തപ്പെടുന്നു തൊഴിൽ പൂരം.20 ഓളം സ്ഥാപനങ്ങൾ പങ്കെടുക്കുന്ന തൊഴിൽ മേളയിലേക്ക് എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി, ഐ ടി ഐ,വിദ്യാഭ്യാസ യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റ് പകർപ്പ്, ഇന്റർവ്യൂന് ആവശ്യമായ ബയോ ഡാറ്റാ എന്നിവ സഹിതം എത്തേണ്ടതാണ്. തൊഴിൽ മേള രജിസ്ട്രേഷനായി 14/10/2025 രാവിലെ 9:00am ന് ഉദ്യോഗാർഥികൾ എത്തേണ്ടതാണ്.

സ്ഥലം: സി എസ് ഐ പാരീഷ് ഹാൾ മുണ്ടക്കയം

കൂടുതൽ വിവരങ്ങൾക്ക്
7025153443
7012833779

Leave a Reply

Your email address will not be published. Required fields are marked *

You may have missed