ഒറീസയിലെ ഭുവനേശ്വർ വേദിയായ നാഷണൽ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പൊന്നണിഞ്ഞ് മുണ്ടക്കയത്തെ മിടുക്കി അബിയ ആൻ ജിജി
മുണ്ടക്കയം – മുപ്പത്തിയഞ്ചാം മൈൽ ഹൈറേഞ്ച് സ്പോർട്സ് അക്കാദാമിക്ക് മറ്റൊരു പൊൻതൂവൽ കൂടി, ഒറീസയിലെ ഭുവനേശ്വർ വേദിയായ നാഷണൽ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ,
16 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഹൈജമ്പ് ഇനത്തിൽ
അഭിമാനകരമായ 1.56 മീറ്റർ ചാടി, ജൂനിയർ നാഷണൽ റെക്കോർഡോടുകൂടി ഗോൾഡ് മെഡൽ സ്വന്തമാക്കി
മുണ്ടക്കയം സെന്റ് ആന്റണിസ് സ്കൂളിന്റയും ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയുടെയും അഭിമാനമായി മാറിയ അബിയ ആൻ ജിജിക്ക് കേരള ടുഡേ ന്യൂസിന്റ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! അബിയയുടെ ഈ നേട്ടം നമ്മുടെ നാടിന്റെ മുഴുവൻ അഭിമാനമാണ്!
ഭാവിയിലേക്കുള്ള യാത്ര വിജയങ്ങളാൽ നിറഞ്ഞതാകട്ടെ..