മുണ്ടക്കയം വേലനിലത്ത് വലത് -ഇടത് മുന്നണികൾക്ക് ഭീഷണിയായി സ്വതന്ത്ര്യ സ്ഥാനാർത്ഥി
മുണ്ടക്കയം:മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വേലനിലത്ത് വലത് -ഇടത് മുന്നണികൾക്ക് ഭീഷണിയായി സ്വതന്ത്ര്യ സ്ഥാനാർത്ഥി, സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ടു പാർട്ടിയിൽ നിന്നും രാജിവച്ച സിപിഐ ലോക്കൽ കമ്മറ്റി അംഗങ്ങൾ സംയുക്തമായി
മുണ്ടക്കയം ഒന്നാം വാർഡ് വേലനിലത്തെ സ്വതന്ത്ര സ്ഥാനാർത്ഥി സൂസൻ ജോമിയുടെ ഇലക്ഷൻ പ്രചാരണത്തിൽ സജീവമാണ്
എൽ ഡി എഫ് മുന്നണി ധാരണ പ്രകാരം സി പി ഐ യ്ക്ക് അനുവദിച്ച ഈ വാർഡിൽ സിപിഐയുടെ രണ്ട് ലോക്കൽ കമ്മറ്റി അംഗങ്ങളോടും ബ്രാഞ്ച് കമ്മറ്റിയോട് കൂടിയാലോചിക്കാതെ സ്ഥാനാർത്ഥിനിർണയം നടത്തിയതിൽ പ്രതിഷേധിച്ചാണ് ഇവർ പാർട്ടി ഭാരവാഹിത്വങ്ങൾ രാജിവച്ചത്
സിപിഐ മുണ്ടക്കയം ലോക്കൽ കമ്മറ്റിയുടെ കീഴിലുള്ള വേലനിലം ബ്രാഞ്ചിൽ ഉന്നത വിദ്യാഭ്യാസമുള്ള ആറ് യുവവനിതകൾ
അംഗങ്ങളായിരിക്കെ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത വനിതയെ സ്ഥാനാർത്ഥിയായി പാർട്ടി ചിഹ്നം നൽകി മത്സരിപ്പിക്കുന്നതിൽ പരസ്യമായി എതിർപ്പുയർത്തി നിരവധി പ്രവർത്തകർ പാർട്ടി ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു, കൂടെ പ്രവർത്തിക്കുന്നുണ്ട്
എഐവൈഎഫ് മുൻ മുണ്ടക്കയം മണ്ഡലം സെക്രട്ടറിയും സിപിഐ ലോക്കൽ കമ്മിറ്റി അംഗവുമായരുന്ന ഷൈബു വേലനിലം, ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മറ്റി അംഗവുമായിരുന്നു അനിത സിനു , ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി അഭിലാഷ് പി കെ , എ ഐ വൈ എഫ് യുണിറ്റ് സെക്രട്ടറിയും കേരള മഹിളാ സംഘം മണ്ഡലം കമ്മിറ്റി അംഗവുമായ ആര്യ ഷൈബു , എന്നിവരുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തകരാണ് പാർട്ടി വിട്ടത്, ബ്രാഞ്ച് കമ്മിറ്റി കൂടിയാലോചിക്കാതെ ഏകപക്ഷിയമായി മേൽ കമ്മറ്റി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു ഇത് അംഗീകരിക്കില്ലെന്ന നിലപാടാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്
എൽ ഡി എഫ് സ്ഥാനാർത്ഥിയായി ഷാമിന സിറാജും ,യു ഡി എഫ് സ്ഥാനാർത്ഥിയായി അനു മാത്യുവും , യുഡിഎഫ് ശക്തികേന്ദ്രമായ ഈ വാർഡിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച മുൻ വാർഡ് മെമ്പർ ജോമി തോമസിന്റെ ഭാര്യ സൂസൻ ജോമി സ്വതന്ത്ര സ്ഥാനാർത്ഥിയായുമായാണ് ഇവിടെ ജനവിധി തേടുന്നത്,