കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

കോരുത്തോട് ബൈക്ക് അപകടം: രണ്ട് യുവാക്കൾക്ക് പരിക്ക്: കോരുത്തോട് പുള്ളോലിൽ ബിനോയിയുടെ മകൻ അഭിജിത്ത് (23), പനയ്ക്കൽ മോഹൻദാസിന്റെ മകൻ അനന്ദു എന്നിവർക്കാണ് പരിക്കേറ്റത്

0
e861ab0c-19db-4253-9b37-e3a69fda91d2

മുണ്ടക്കയം: കോരുത്തോട് ഭാഗത്ത് ഇന്ന് പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കോരുത്തോട് പുള്ളോലിൽ ബിനോയിയുടെ മകൻ അഭിജിത്ത് (23), പനയ്ക്കൽ മോഹൻദാസിന്റെ മകൻ അനന്ദു എന്നിവർക്കാണ് പരിക്കേറ്റത്.

കോരുത്തോട് ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്നു യുവാക്കൾ. ഈ സമയം എതിരെ വന്ന അയ്യപ്പഭക്തരുടെ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്തെ മതിലിൽ ഇടിക്കുകയുമായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ പാലാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അനന്ദു മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് (MMT) ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed