കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

മുണ്ടക്കയം പുലിക്കുന്നിൽ മുളംകൂപ്പ് തോട്ടിൽ മുൻ സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി

0
img_1895

മുണ്ടക്കയം: പുലിക്കുന്ന് മുളംകൂപ്പ് തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുൻ സൈനികനായ ശ്രീനിയെയാണ് തോട്ടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് (ഞായർ) വൈകുന്നേരത്തോട് കൂടിയാണ് സംഭവം പുറത്തറിയുന്നത്. തോട്ടിൽ മൃതദേഹം കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ മുണ്ടക്കയം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മരണകാരണം വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed