കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

ഇളംകാട് സ്വദേശിയായ പതിനാറുകാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; നാടിന് നൊമ്പരമായി ഡിയോൺ

0
img_3054

മുണ്ടക്കയം: ഇളംകാട് ടൗൺ ഭാഗത്ത് പതിനാറുകാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇളംകാട് ആയിത്തമറ്റം ജിജോ കുര്യാക്കോസിന്റെ മകൻ ഡിയോൺ ജിജോ (16) ആണ് മരിച്ചത്.

ചൊവ്വാഴ്ച (13.01.2026) രാത്രി 9.30-ഓടെയാണ് സംഭവം. വീടിനോട് ചേർന്നുള്ള കോഴി ഫാമിൽ പോയി തിരികെ എത്തിയ പിതാവ് ജിജോ, മകന്റെ മുറിയിൽ വെട്ടം കണ്ട് ചെന്ന് നോക്കിയപ്പോഴാണ് ഡിയോണിനെ കട്ടിലിന് മുകളിലെ സീലിംഗ് ഫാനിൽ ലുങ്കിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ബന്ധുക്കൾ ലുങ്കി മുറിച്ചു മാറ്റി താഴെയിറക്കി. ആ സമയത്ത് കുട്ടിക്ക് ചെറിയ തോതിൽ ശ്വാസമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

തുടർന്ന് അയൽവാസിയായ ശാർങ്ങധരന്റെ സഹായത്തോടെ ഉടൻ തന്നെ മുണ്ടക്കയം എം.എം.ടി (MMT) ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

മരണകാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം പിന്നീട് നടക്കും. ആയിത്തമറ്റം കുടുംബത്തിന്റെ ഏക മകനാണ് വേർപിരിഞ്ഞ ഡിയോൺ.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കുന്നവർ ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക. (ഉദാഹരണത്തിന്: ദിശ – 1056, മൈത്രി – 0484 2540530)

Leave a Reply

Your email address will not be published. Required fields are marked *

You may have missed