കിഫ നൽകിയ കേസിൽ, ഹൈക്കോടതിയുടെ നിർണായക ഉത്തരവ്തോക്ക് ലൈസൻസിന് പോലീസ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് വേണ്ട.
ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ കിഫ നൽകിയ കേസിൽ, തോക്ക് ലൈസൻസ് ലഭിക്കുന്നതിന് നിർബന്ധിത പോലീസ് ട്രെയിനിങ് സർട്ടിഫിക്കറ്റ് വേണമെന്ന സർക്കാർ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് കണ്ടെത്തി.
കേരളത്തിലെ കർഷകർ രൂക്ഷമായ വന്യമൃഗശല്യം നേരിട്ടിരിക്കുന്ന സാഹചര്യത്തിലാണ്, തോക്ക് ലൈസൻസ് ലഭിക്കണമെങ്കിൽ പോലീസ് ട്രെയിനിങ് സർട്ടിഫിക്കറ്റ് വേണമെന്ന് അപ്രയോഗികമായ തീരുമാനവുമായി കേരള സർക്കാർ രംഗത്ത് വന്നത്. കേരളത്തിലെ കർഷകർക്ക് അവരുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകുന്ന സാഹചര്യത്തിൽ കർഷകരെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുന്ന നിലപാടായിരുന്നു കേരളസർക്കാർ ഈ വിഷയത്തിൽ സ്വീകരിച്ചത്. എന്നാൽ കിഫയുടെ നിയമപരമായ ഇടപെടലിൽ പോലീസ് ട്രെയിനിങ് സർട്ടിഫിക്കറ്റ് എന്ന സാധാരണക്കാർക്ക് അപ്രാപ്യമായ ഈ തീരുമാനം നിലനിൽക്കില്ല എന്ന അനുകൂലമായ വിധിയാണ് കേരള ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ചത്.
കിഫയുടെ ലീഗൽ സെല്ലിനു വേണ്ടി ഈ വിഷയത്തിൽ ആത്മാർത്ഥമായി ഇടപെട്ട അഡ്വ. അലക്സ് ആൻഡ് കോ-ലോയേഴ്സിന് കേരളത്തിലെ വന്യമൃഗ ശല്യം അനുഭവിക്കുന്ന എല്ലാ കർഷകരുടെയും പേരിൽ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.