കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

പീരുമേട്ടിൽ സ്ഥാനാർത്ഥികളുടെ ‘പെരുമഴ’: നിയമസഭാ പോരാട്ടത്തിന് സ്ഥാനാർത്ഥി ചർച്ചകൾ ചൂടുപിടിക്കുന്നു….

0
bc2e46b8-a021-4165-8293-a5f232621515

പീരുമേട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ, ഇടുക്കി ജില്ലയിലെ തോട്ടം മേഖലയായ പീരുമേട് മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം മുറുകുന്നു. കഴിഞ്ഞ നാല് തവണയായി ഇടതുപക്ഷത്തെ (സി.പി.ഐ) തുണയ്ക്കുന്ന മണ്ഡലം ഇത്തവണ നിലനിർത്താൻ എൽ.ഡി.എഫും, നേരിയ വോട്ടുകൾക്ക് കൈവിട്ടുപോകുന്ന മണ്ഡലം തിരിച്ചുപിടിക്കാൻ യു.ഡി.എഫും തന്ത്രങ്ങൾ മെനയുകയാണ്. അന്തരിച്ച സിറ്റിംഗ് എം.എൽ.എ വാഴൂർ സോമന്റെ പിൻഗാമിയായി ആര് വരുമെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ പ്രധാന ചർച്ചാവിഷയം.

ഇടതുപക്ഷത്ത് പകരക്കാരനെ തേടി…

വാഴൂർ സോമന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താൻ കരുത്തുറ്റ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സി.പി.ഐ.

• അഡ്വ. സോബിൻ സോമൻ: വാഴൂർ സോമന്റെ പ്രവർത്തനമികവും സ്വീകാര്യതയും വോട്ടാക്കി മാറ്റാൻ അദ്ദേഹത്തിന്റെ മകനും ഹൈറേഞ്ച് എസ്റ്റേറ്റ് ലേബർ യൂണിയൻ പ്രസിഡന്റുമായ സോബിൻ സോമന്റെ പേര് മുൻനിരയിലുണ്ട്.

• കെ. സലിംകുമാർ: സി.പി.ഐ ജില്ലാ സെക്രട്ടറി എന്ന നിലയിൽ കെ. സലിംകുമാറിനാണ് മണ്ഡലത്തിൽ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.

• ഇ.എസ്. ബിജിമോൾ: മുൻ എം.എൽ.എ ഇ.എസ്. ബിജിമോൾക്ക് നാലാമതൊരു ഊഴം കൂടി പാർട്ടി നൽകുമോ എന്നും രാഷ്ട്രീയ ഉറ്റുനോക്കുന്നു.

• മറ്റ് പേരുകൾ: ജോസ് ഫിലിപ്പ് (എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ്), ജിജി കെ. ഫിലിപ്പ് (മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), ആർ. ബോസ് എന്നിവരുടെ പേരുകളും സജീവമാണ്.

മണ്ഡലം പിടിച്ചെടുക്കാൻ യു.ഡി.എഫ്

കഴിഞ്ഞ തവണകളിൽ വളരെ ചെറിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ട മണ്ഡലം ഇത്തവണ എന്തുവിലകൊടുത്തും തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് നീക്കം.

• അഡ്വ. സിറിയക് തോമസ്: കഴിഞ്ഞ രണ്ട് തവണയും പോരാടി പരാജയപ്പെട്ട സിറിയക് തോമസിന് ഒരു അവസരം കൂടി നൽകണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ആവശ്യപ്പെടുന്നു.

• നേതാക്കളുടെ നീണ്ട നിര: കെ.പി.സി.സി വൈസ് പ്രസിഡന്റ് റോയ് കെ. പൗലോസ്, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, ജോസഫ് വാഴയ്ക്കൻ, അലോഷ്യസ് സേവ്യർ (കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്) തുടങ്ങിയ പ്രമുഖരുടെ പേരുകളും ചർച്ചയിലുണ്ട്.

എൻ.ഡി.എയും സജീവം

ബി.ജെ.പി ഇത്തവണ ശക്തമായ മത്സരം കാഴ്ചവെക്കാനാണ് ഒരുങ്ങുന്നത്. ജില്ലാ ജനറൽ സെക്രട്ടറി സി. സന്തോഷ് കുമാർ, ജില്ലാ പ്രസിഡന്റ് വി. സി. വർഗ്ഗീസ് എന്നിവരുടെ പേരുകളാണ് എൻ.ഡി.എ ക്യാമ്പിൽ നിന്നും ഉയർന്നു കേൾക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed